സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു

കോഴിക്കോട്: സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു. പെരുമണ്ണയില്‍ ചെങ്കല്‍ ക്വാറി തൊഴിലാളിയായിരുന്ന സുജിത്താണ് മരിച്ചത്.

കഴിഞ്ഞ ദിവസം ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

SHARE