‘ആ കുട്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാവരുത്’; ആസിഫയുടെ അഭിഭാഷകക്ക് ഭീഷണി

‘ആ കുട്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാവരുത്’; ആസിഫയുടെ അഭിഭാഷകക്ക് ഭീഷണി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കാത്വയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയുടെ കുടുംബത്തിന്റെ അഭിഭാഷകക്കു ഭീഷണി.
അഡ്വ.ദീപിക എസ്.രജാവത്താണ് ഭീഷണിയുള്ളതായി വെളിപ്പെടുത്തി രംഗത്തുവന്നത്.

ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ദീപിക പറഞ്ഞു. ആ കുട്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാകരുതെന്നും ഹാജരായാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും സലാത്തിയ പറഞ്ഞതായി ദീപിക പറഞ്ഞു.

പ്രതികളെ രക്ഷിക്കാന്‍ എന്തിനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്ന് ദീപിക ചോദിച്ചു. ‘കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രാദേശിക അഭിഭാഷകര്‍ തടഞ്ഞത് നമ്മള്‍ കണ്ടതാണ്. എന്തിനാണ് ഇവര്‍ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്?’, ദീപിക ചോദിച്ചു.

ജനുവരി 10ന് കാണാതായ കുട്ടിയുടെ മൃതദേഹം ഏഴു ദിവസത്തിനു ശേഷം സമീപത്തെ വനപ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു.

NO COMMENTS

LEAVE A REPLY