ജമ്മു കാശ്മീര്‍ തദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ലേ തൂത്തുവാരി കോണ്‍ഗ്രസ്സ്

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലേ ജില്ലയിലെ എല്ലാ വാര്‍ഡിലും കോണ്‍ഗ്രസ്സിന് വിജയം. ശ്രീനഗറിലുള്ള ശര്‍-ഇ-കാശ്മീര്‍ ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ശ്രീനഗര്‍ മുന്‍സിപ്പില്‍ കോര്‍പോറേഷനിലെ വോട്ടെണ്ണല്‍. ജമ്മു മുന്‍സിപ്പില്‍ കോര്‍പറേഷണിലേത് ബിക്രം ചൗകിനടുത്തുള്ള പോളിടെക്‌നിക്കിലും വെച്ചാണ് എണ്ണുന്നത്.

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
പതിമൂന്ന് വര്‍ഷത്തിനു ശേഷം നടന്ന മുന്‍സിപ്പില്‍ തെരഞ്ഞെടുപ്പില്‍ 79 വാര്‍ഡില്‍ നിന്നും 17 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഒക്ടോബര്‍ 8,10,13,16 തിയ്യതികളിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.

നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങളാണ്് ഇപ്പോള്‍ പുറത്തു വന്നത്. ഒന്‍പതു വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്സാണ് മുന്നില്‍. സംസ്ഥാനത്തെ മുഖ്യ രാഷട്രീയ സംഘടനകളായ പി.ഡി.പ്പിയും റീജ്യണല്‍ നാഷ്ണല്‍ കോണ്‍ഫ്രന്‍സും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

SHARE