മോദിയെ പരിഹസിച്ച് വീണ്ടും ജിഗ്നേഷ് മേവാനി; ’21-ാം നൂറ്റാണ്ടില്‍ ലോകത്തിലെ മികച്ച നടന്‍ ഇന്ത്യയില്‍ നിന്ന്’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. 21-ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും മികച്ച നടന്‍ ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ജിഗ്നേഷ് മേവാനി പരിഹസിച്ചു. നോസ്ട്രഡാമസിന്റെ പ്രവചനമെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയായിരുന്നു മേവാനിയുടെ പരിഹാസം. ബീമാകെരോഗാവ്, നരേന്ദ്രമോദിയുടെ കള്ളങ്ങള്‍, വ്യാജ ദളിത് സ്‌നേഹം എന്നീ ഹാഷ്ടാഗുകളും ട്വിറ്ററില്‍ ഇതോടൊപ്പം മേവാനി പോസ്റ്റ് ചെയ്തിരുന്നു.
മുംബൈയില്‍ ദളിത് വിഭാഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

SHARE