കരുണാനിധിയുടെ ഭാര്യ ആസ്പത്രിയില്‍

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയിലാണ് ദയാലു അമ്മാളിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്.

അതേസമയം, ദയാലു അമ്മാളിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായിട്ടുമില്ല. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മാതാവാണ് ദയാലു അമ്മാള്‍.

SHARE