മാണി യുഗം (1933- 2019)

.1933 ജനുവരി 30. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം

. മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളി.
.തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം.
.1955 ല്‍ മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം.

.1957 നവംബര്‍ 28 നു കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് പി.ടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം കഴിച്ചു.
. 1959 രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 1959 മുതല്‍ കെ.പി.സി.സി അംഗം.
. 1963 ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെടുന്നു. അതില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നു രാഷ്ട്രീയ വിവാദം.
. 1964 കോട്ടയം ഡിസിസി സെക്രട്ടറിയായി നിയമിതനാകുന്നു.
. 1964 പി.ടി ചാക്കോയുടെ മരണം.
. 1964 കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടുന്നു. ആര്‍. ശങ്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപം കൊളളുന്നു.

. 1964 കെ എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുനക്കരയിലെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് പിറക്കുന്നു.
. 1964 തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു.
. 1965 കേരള കോണ്‍ഗ്രസ്, കെ. എം മാണി, പാലാ എന്ന പേരിലുളള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്.
. 1972 കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്. സ്ഥാപക ജനറല്‍ സെക്രട്ടറിമാരായ മാത്തച്ചന്‍ കുരുവിനാല്‍ക്കുന്നേല്‍, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ പുറത്തേക്ക്.
.1975ഡിസംബര്‍ 26. ആദ്യമായി മന്ത്രി സഭയില്‍. 1975 ഡിസംബര്‍ 26 മുതല്‍ 1977 മാര്‍ച്ച് 25 വരെ രണ്ടാം സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി.
. 1976 ല്‍ കെ എം ജോര്‍ജുമായുളള അഭിപ്രായ വ്യത്യാസങ്ങള്‍. ചെയര്‍മാനും മന്ത്രിയും ഒരാളാകേണ്ട എന്ന വാദം.
. 1976 ഡിസംബര്‍ 11 നു കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ. എം ജോര്‍ജിന്റെ മരണം.
. 1977 ഡിസംബര്‍ 21 ന് തിരഞ്ഞെടുപ്പു കേസിനെ തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയില്‍ നിന്നും ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. പി.ജെ ജോസഫ് പകരക്കാരന്‍.
. 1978 കേസ് ജയിച്ചു ഒന്നാം എ.കെ.ആന്റണി മന്ത്രിസഭയില്‍ മാണി തിരികെയെത്തുന്നു. പി.ജെ ജോസഫ് രാജി വയ്ക്കുന്നു. ചെയര്‍മാന്‍ സ്ഥാനം വേണെമന്നു ആവശ്യം. മാണി നിരാകരിക്കുന്നു.
വി.എല്‍ സെബാസ്റ്റ്യന്‍ പി.ജെ ജോസഫിനെതിരെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നു. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്.
. 1978 ഒക്‌ടോബര്‍ 29 മുതല്‍ 1979 വരെ പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി
. 1979 ല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിക്കു ജന്‍മം നല്‍കുന്നു. പി.ജെ ജോസഫ് യുഡിഎഫില്‍ തന്നെ തുടരുന്നു.
. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎം നയിക്കുന്ന മുന്നണിയില്‍.
. 1980 ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ് (ബി) രൂപീകരണം.
. 1980 ജനുവരി മുതല്‍ 1981 ഒക്‌ടോബര്‍ 20 വരെ ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി.
. 1980 എ. കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ്. ഇടതു പക്ഷത്തോടോപ്പം.
. 1982 എ.കെ ആന്റണിയും പിന്നീട് കെ. എം മാണിയും കൂറുമാറുന്നു. ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭ വീഴുന്നു.

. 1982 ഐക്യജനാധിപത്യ മുന്നണിയില്‍.
. 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ രണ്ടാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യം, നിയമമന്ത്രി
. 1982 മേയ് 24 മുതല്‍ 1986 മേയ് 15 വരെ ധനകാര്യം, നിയമം
. 1985 ജൂണ്‍ 6 മുതല്‍ വൈദ്യുതി മന്ത്രി
. 1986 16 മേയ് മുതല്‍ 1987 മാര്‍ച്ച് 25 വരെ മൂന്നാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിയമം, ജലസേചന മന്ത്രി.
. 1987 ല്‍ മാണിയെ വിട്ട് ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരല്‍ക്കുന്ന് സമ്മേളനത്തില്‍’ സത്യത്തിന് ഒരടിക്കുറിപ്പ്’ എന്ന ലഘുലേഖ അവതരിപ്പിക്കുന്നു.

.1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാണിക്കു നാലും ജോസഫിന് അഞ്ചു എംഎല്‍എമാര്‍ മാത്രം.
.1989 ല്‍ ലോക്‌സഭ സീറ്റിനെ ചൊല്ലി കലഹം പി.ജെ ജോസഫും സംഘവും ഇടതു മുന്നണിയില്‍.
.1991 ജൂണ്‍ 24 മുതല്‍ 1995 മാര്‍ച്ച് വരെ നാലാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
.1993ല്‍ ടി.എം ജേക്കബും പി എം മാത്യുവും മാണിയുമായി പിണങ്ങി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. പിന്നാലെ ബാലകൃഷ്ണപ്പിളളയും വേര്‍പിരിയുന്നു. മൂന്നു കുട്ടരും യുഡിഎഫില്‍ തന്നെ തുടരുന്നു.

. 1997 ല്‍ ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ടി വി എബ്രഹാമിന്റെ നേത്യത്വത്തില്‍ സമാന്തരഗ്രൂപ്പ് പിറന്നു. ഇവര്‍ മാണിക്കൊപ്പം ചേര്‍ന്നു.
. 2001 മേയ് 17 മുതല്‍ 2004 ഓഗസ്റ്റ് 31 വരെ റവന്യു, നിയമമന്ത്രി.
. 2003 ല്‍ വീണ്ടും പിളര്‍പ്പ്. മാണിയുമായി പിണങ്ങി പുറത്തു പോയ പി.സി. തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കി. ഐ.എഫ്.ഡി.പി എ. മുവാറ്റുപുഴയില്‍ നിന്നു ജയിച്ചു ബിജെപി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി.
. 2003 ല്‍ ജോസഫില്‍ നിന്ന് അകന്നു പി.സി ജോര്‍ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള കോണ്‍ഗ്രസ് സെക്യൂലര്‍.
. 2004 ഓഗസ്റ്റ് 31 മുതല്‍ 2006 മേയ് 17 വരെ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
. 2010 ജോസഫ് തന്റെ അനുയായികളുമായി കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും ലയിക്കുന്നു.
. 2011 മേയ് 18 മുതല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനം, നിയമം, ഭവനനിര്‍മാണം വകുപ്പുകള്‍

2015 ബാര്‍ കോഴ അഴിമതി ആരോപണവും രാജിയും. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.
2019 ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫുമായി തര്‍ക്കം. ജോസഫ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുന്നു.

SHARE