മലപ്പുറത്ത് വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഒതുക്കുങ്ങല്‍: മലപ്പുറം ഒതുക്കുങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ചക്കരത്തൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സഹോദരന്‍ സല്‍മാനുല്‍ ഫാരിസിനും പരിക്കേറ്റു. മാതാവ്: റംല

SHARE