ബാംഗളൂരു: കര്‍ണ്ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി ശേഷം എട്ടുദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഈ മാസം 18-നാണ് റിന്‍സനെ കാണാതായത്. നേരം വൈകിയും വീട്ടിലെത്താത്ത റിന്‍സനെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഒല കമ്പനി നല്‍കുന്ന വിവരങ്ങളനുസരിച്ച് ഞായറാഴ്ച്ച രാത്രി പതിനൊന്നു മണിക്കാണ് അവസാനത്തെ ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. ട്രിപ്പ് പൂര്‍ത്തിയാക്കി ഏകദേശം ഒരു മണിക്കൂറിനുശഏഷം എലഹങ്ക പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചാണ് ഫോണുകള്‍ സ്വിച്ചോഫായത്. അതേസമയം, റിന്‍സന്‍ ഉപയോഗിച്ചിരുന്ന കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.