ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും

ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ പള്ളിയില്‍ ഓസ്‌ട്രേലിയന്‍ തീവ്രവാദി വെടിവെച്ചു കൊലപ്പെടുത്തിയവരില്‍ മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ ആന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. ഇവര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ എം. ടെക് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലാന്‍ഡിലെത്തിയത്.

ന്യൂസിലാന്‍ഡിന്റെ കിഴക്കന്‍ തീരനഗരമായ െ്രെകസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് നേരെ അക്രമി നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനായ ബ്രന്റണ്‍ ടെറാന്‍ ആണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. ലോകത്തെ ഞെട്ടിച്ച ആക്രമണം ബ്രന്റണ്‍ സ്വന്തം സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി ലൈവ് സംപ്രേഷണം ചെയ്തിരുന്നു.

SHARE