മണ്‍വിള പഌസ്റ്റിക് ഫാക്ടറി അപകടം: ജീവനക്കാര്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: മണ്‍വിള പഌസ്റ്റിക് ഫാക്ടറിക്ക് തീവെച്ച സംഭവത്തില്‍ ജീവനക്കാര്‍ പിടിയിലായി. പിടിയിലായ ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.

സംഭവദിവസം ഡ്യൂട്ടിക്ക് ശേഷമാണ് ഇരുവരും തീവച്ചത്. അന്ന് വൈകിട്ട് ഏഴുമണിക്ക് ശേഷം അവസാന ഷിഫറ്റ് കഴിഞ്ഞാണ് ഇരുവരും കൃത്യം നടത്തിയത്. തങ്ങള്‍ തന്നെയാണ് ഫാക്ടറിക്ക് തീവെച്ചതെന്ന് ഇവര്‍ സമ്മതിച്ചു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടത്.

ബിമലാണ് ഫാക്ടറിക്ക് തീവെച്ചത്. ഇയാള്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. ബിനുവിന് മുപ്പതിനോടടുത്ത് പ്രായമുണ്ട്. ശമ്പളത്തില്‍ നിന്ന് 600 രൂപയോളം തൊഴില്‍കരം പിടിച്ചതാണ് കൃത്യത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ ബിനുവിന് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറയുന്നു.

SHARE