ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെക്കണം എം.എസ്.എഫ്

കോഴിക്കോട് :ഹര്‍ത്താല്‍ ദിനമായ നാളെ വിവിധ സര്‍വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന: സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ സഹകരിക്കില്ലെന്ന നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണ്.നാളെ നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.

SHARE