സ്മാര്‍ട്ട് വാച്ചുകള്‍ ഉപേക്ഷിച്ചത് മൂന്നാറില്‍; പിഎസ്‌സി തട്ടിപ്പിനെക്കുറിച്ച് നസീമും ശിവരഞ്ജിത്തും

തിരുവനന്തപുരം: പിഎസ്‌സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി കോളേജിലെ നിസാമും ശിവരഞ്ജിതും. സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങിച്ചത് ഭുവനേശ്വറില്‍ നിന്നാണെന്ന് ഇവര്‍ വെളിപ്പെടുത്തി. പരീക്ഷയില്‍ കോപ്പിയടിച്ചതിനു ശേഷം വാച്ചുകള്‍ മൂന്നാറില്‍ ഉപേക്ഷിച്ചതായും ഇരുവരും െ്രെകംബ്രാഞ്ചിനോട് പറഞ്ഞു. കോപ്പിയടിയുടെ ആസൂത്രകന്‍ കേസിലെ മറ്റൊരു പ്രതിയായ പ്രണവാണെന്നും ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിയശേഷം നസീമും ശിവരഞ്ജിത്തും ഒളിവില്‍ കഴിഞ്ഞത് മൂന്നാറിലായിരുന്നു. തെളിവെടുപ്പിനായി ഇരുവരെയും െ്രെകംബ്രാഞ്ച് മൂന്നാറിലെത്തിച്ചെങ്കിലും വാച്ച് ഉപേക്ഷിച്ച സ്ഥലം കൃത്യമായി കാണിക്കാന്‍ ഇരുവര്‍ക്കുമായില്ല. ഇവര്‍ മൂന്നാറില്‍ ലോഡ്ജില്‍ മുറിയെടുത്തില്ലെന്നും ബസ് സ്റ്റാന്‍ഡ് പരിസരത്താണു താമസിച്ചതെന്നും െ്രെകംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. രാവിലെ ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്‌റ്റേഷനിലെത്തി ഫ്രഷായശേഷം നഗരത്തില്‍ കറങ്ങി. പിന്നീട് തിരുവനന്തപുരത്തേക്കു തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കേശവദാസപുരത്തു നിന്നും പിടിയിലായത്. തെളിവെടുപ്പിനുശേഷം ഇരുവരെയും ശനിയാഴ്ച തിരുവനന്തപുരത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കും.

SHARE