കശ്മീര്‍: ഉമര്‍ അബ്ദുല്ലാ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

 

ജമ്മു കശ്മീറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. ഹൗറയില്‍ വെച്ചാണ് ഉമര്‍ അബ്ദുല്ലാ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയത്.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചു ന്യൂനപക്ഷ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭയത്തെ കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്തവെന്ന് ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

SHARE