കോട്ടയം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇരുമുന്നണികളുമായി ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. 20 സീറ്റുകളിലും ജനപക്ഷം മത്സരിക്കുമെന്നാണ് ആദ്യം പി.സി ജോര്‍ജ് പ്രഖ്യാപിച്ചത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.