Culture
മുസ്‌ലിം വിരുദ്ധ പ്രചരണം; സി.പി.എം തീകൊണ്ടാണ് കളിക്കുന്നത്: പി.കെ ഫിറോസ്

കോഴിക്കോട്: പള്ളികളില്‍ കലാപം ആസൂത്രണം ചെയ്യുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തിയ സി.പി.എം പ്രവര്‍ത്തകനായ ഇസ്മയീല്‍ കുറുമ്പൊയിലിന്റെ നടപടിയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ (നേതാവാകണമെന്നില്ല സാധാ പ്രവര്‍ത്തകനാണെങ്കില്‍ പോലും) ഉറപ്പിച്ച് പറയാനാവും അയാള്‍ പിന്നെ ലീഗിലുണ്ടാവില്ല, പക്ഷെ ദിവസം ഒന്ന് കഴിഞ്ഞിട്ടും ഇയാള്‍ സി.പി.എമ്മില്‍ സസുഖം വാഴുകയാണ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം ആര്‍ജ്ജവം കാണിക്കുമോ? എന്ന് പി.കെ ഫിറോസ് ചോദിച്ചു.
‘കരുതിയിരിക്കുക. അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുന്നുണ്ടത്രേ’. ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണിത്. ഇത് പോസ്റ്റ് ചെയ്തത് ഒരു ആര്‍.എസ്.എസ്സുകാരനല്ല. അസ്സല്‍ സി.പി.എം കാരന്‍, പേര് ഇസ്മയീല്‍ കുറുമ്പൊയില്‍’ ഇയാള്‍ സാധാ പ്രവര്‍ത്തകനല്ല. സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി, പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച നേതാവാണ്’. ഫിറോസ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
‘കളി അവിടെയും അവസാനിപ്പിച്ചില്ല. പനങ്ങാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരില്‍ ഒരു നോട്ടീസുമിറക്കി പ്രചരിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റുകള്‍ മുത്ത് നബിയെ അപമാനിച്ചത് കൊണ്ട് ജിഹാദിന് തയ്യാറാവുക എന്നാഹ്വാനം ചെയ്യുന്നതാണ് നോട്ടീസ്. ഇത് അടിച്ചിറക്കിയത് സി.പി.എമ്മാണെന്ന് പൂര്‍ണ്ണമായ തെളിവ് കിട്ടിയിട്ടില്ലെങ്കിലും ഇത് വാട്‌സാപ്പില്‍ ആദ്യമായി പ്രചരിപ്പിച്ച ആളെ കിട്ടിയിട്ടുണ്ട്. പേര് കെ.പി ദിലീപ് കുമാര്‍, സി.പി.എം കിനാലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും തോരാട് ബ്രാഞ്ച് സിക്രട്ടറിയുമാണ്. ഇത് സംബന്ധിച്ച് ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമോ എന്ന് കാത്തിരുന്ന് കാണാം’ ഫിറോസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘കരുതിയിരിക്കുക. അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുന്നുണ്ടത്രേ’.
ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാണിത്. ഇത് പോസ്റ്റ് ചെയ്തത് ഒരു ആര്‍.എസ്.എസ്സുകാരനല്ല. അസ്സല്‍ സി.പി.എം കാരന്‍, പേര് ഇസ്മയീല്‍ കുറുമ്പൊയില്‍.
ഇയാള്‍ സാധാ പ്രവര്‍ത്തകനല്ല.സിപിഐഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറി, പനങ്ങാട് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച നേതാവാണ്. ഇങ്ങിനെയൊരു പോസ്റ്റ് ഒരു ലീഗുകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ (നേതാവാകണമെന്നില്ല സാധാ പ്രവര്‍ത്തകനാണെങ്കില്‍ പോലും) ഉറപ്പിച്ച് പറയാനാവും അയാള്‍ പിന്നെ ലീഗിലുണ്ടാവില്ല. പക്ഷേ ദിവസം ഒന്ന് കഴിഞ്ഞിട്ടും ഇയാള്‍ സി.പി.എമ്മില്‍ സസുഖം വാഴുകയാണ്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം ആര്‍ജ്ജവം കാണിക്കുമോ?
കളി അവിടെയും അവസാനിപ്പിച്ചില്ല. പനങ്ങാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരില്‍ ഒരു നോട്ടീസുമിറക്കി പ്രചരിപ്പിക്കുന്നു. മാര്‍ക്‌സിസ്റ്റുകള്‍ മുത്ത് നബിയെ അപമാനിച്ചത് കൊണ്ട് ജിഹാദിന് തയ്യാറാവുക എന്നാഹ്വാനം ചെയ്യുന്നതാണ് നോട്ടീസ്. ഇത് അടിച്ചിറക്കിയത് സി.പി.എമ്മാണെന്ന് പൂര്‍ണ്ണമായ തെളിവ് കിട്ടിയിട്ടില്ലെങ്കിലും ഇത് വാട്‌സാപ്പില്‍ ആദ്യമായി പ്രചരിപ്പിച്ച ആളെ കിട്ടിയിട്ടുണ്ട്. പേര് കെ.പി ദിലീപ് കുമാര്‍, സി.പി.എം കിനാലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും തോരാട് ബ്രാഞ്ച് സിക്രട്ടറിയുമാണ്. ഇത് സംബന്ധിച്ച് ബാലുശ്ശേരി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമോ എന്ന് കാത്തിരുന്ന് കാണാം.
അവസാനമായി സി.പി.എം നേതൃത്വത്തോട്. ഇത് കൈവിട്ട കളിയാണ്. ഈ തീക്കളിയില്‍ നിന്നും നിങ്ങള്‍ പിന്‍മാറണം. വര്‍ഗ്ഗീയ വാദികള്‍ പലവുരു ശ്രമിച്ചിട്ടും നമ്മുടെ നാടിന്റെ മതേതര സ്വഭാവത്തിന് ഒരു പോറലുമേല്‍പ്പിക്കാനായിട്ടില്ല. നിങ്ങളായിട്ട് അത് ചെയ്യരുത്. ഈ നാട് ഇങ്ങനെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഒരു പാട് മനുഷ്യരിവിടെ ബാക്കിയുണ്ട്. അവരുടെ സ്വസ്ഥത നശിപ്പിക്കരുത്.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ, അടുത്ത അഞ്ച് ദിവസം മഴ കനക്കും
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
More3 days ago
റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണു; 49 മരണം
-
kerala3 days ago
വി.എസിനെതിരെ അധിക്ഷേപ പരാമര്‍ശം; നടന് വിനായകനെതിരെ ഡി.ജി.പിക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച