പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദം : അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു


പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ്മേധാവി ലോകനാഥ് ബെഹ്‌റയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി മുന്‍പ് തെളിഞ്ഞിരുന്നു. പൊലീസ് അസോസിയേഷന്‍ ഇടതുപക്ഷത്തിന് വേണ്ടി വോട്ട് മറിച്ചു എന്നതായിരുന്നു വിവാദം. കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ ലഭ്യമാക്കിയതിനുശേഷം സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ലോക്‌നാഥ് ബെഹ്‌റ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് മുന്‍പ് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് അദ്ദേഹം അംഗീകരിച്ചിരുന്നു.