പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’; പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: പ്രദീപന്‍ പാമ്പിരിക്കുന്ന് രചിച്ച ‘എരി’ എന്ന നോവലിനെ ആസ്പദമാക്കി ‘ശ്രദ്ധ’ സാമൂഹ്യ പാഠശാല ആഗസ്റ്റ് മാസം ഒന്നാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ‘പുസ്തകചര്‍ച്ച’ സംഘടിപ്പിക്കുന്നു.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ‘ശ്രദ്ധ’ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് സര്‍വ്വകലാശാല മലയാളവിഭാഗം മേധാവി ഡോ. കെ.എം അനില്‍ പുസ്തകം അവതരിപ്പിക്കും. ‘ശ്രദ്ധ’ ചെയര്‍മാന്‍ കല്‍പ്പറ്റ നാരായണനാണ് മോഡറേറ്റര്‍. ഡോ. സോമന്‍ കടലൂര്‍, വി.ടി ജയദേവന്‍, ചന്ദ്രശേഖരന്‍ തിക്കോടി, വിജയരാഘവന്‍ ചേലിയ, ഗുലാബ് ജാന്‍, കന്മന ശ്രീധരന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.