ഞാന്‍ മോദിയെപ്പോലെ പൊള്ള വാഗ്ദാനങ്ങള്‍ നല്‍കാറില്ല, തൃശൂരില്‍ കയ്യടി നേടി രാഹുലിന്റെ പ്രസംഗം

തൃശൂര്‍: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടാന്‍ എത്തിയ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ യോഗം തൃശൂരില്‍ നടന്നു. തൃശൂരിലെ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന് വലിയ തോതില്‍ കയ്യടി നേടി. ഞാന്‍ മോദിയെപ്പോലെയല്ല, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല. കാര്യങ്ങളെ പറ്റി ചിന്തിച്ച് ചെയ്യാന്‍ ഉറപ്പിച്ച ശേഷം മാത്രമേ ഞാന്‍ ഏത് കാര്യവും പറയുകയുള്ളു-രാഹുല്‍ ശൂപറഞ്ഞു.

പെരിയയിലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം വൈകീട്ട് രാഹുല്‍ ഗാന്ധി കോഴിക്കോട്ട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ജന മഹാ റാലിയില്‍ പങ്കെടുക്കും. ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയേയും ഇ ടി മുഹമ്മദ് ബഷീറിനെയും ജനമഹാറാലിയുടെ വേദിയില്‍ അണിനിരത്തി രാഹുല്‍ ഗാന്ധി മലബാറില്‍ വോട്ടഭ്യര്‍ത്ഥന നടത്തും. കോണ്‍ഗ്രസിന്റെയും മറ്റ് കക്ഷികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു