കനത്ത മഴക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് നീട്ടി. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരേയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആഗസ്റ്റ് 13 വരേയുമാണ് റെഡ് അലര്‍ട്ട് നീട്ടിയിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 15 വരേയും മറ്റു ജില്ലകളില്‍ 14 വരേയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയക്കെടുതി നേരിടുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി സുരക്ഷാ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുക, ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുക, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങാതിരിക്കുക, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്നിങ്ങനെയാണ് മുന്നറിയിപ്പ്.

കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

SHARE