Connect with us

Sports

ജോക്കിം ലോ 2022 വരെ, ന്യുയര്‍ ജര്‍മന്‍ സാധ്യതാ സംഘത്തില്‍, ഗോയട്‌സെ ഇല്ല

Published

on

 

മ്യുണിച്ച്:2022ലെ ഖത്തര്‍ ലോകകപ്പ് വരെ ദേശീയ ടീമിന്റെ പരിശീലക പദവി വാഗ്ദാനം ചെയ്യപ്പെട്ട ജോക്കിം ലോ റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. അവസാന 23 അംഗ ടീമിനെ ജൂണ്‍ നാലിന് പ്രഖ്യാപിക്കും. പരുക്കില്‍ നിന്നും മുക്തനായി വരുന്ന ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ടീമിലുണ്ട്. അതേ സമയം കഴിഞ്ഞ ലോകകപ്പിലെ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ നിര്‍ണായക ഗോള്‍ നേടിയ മരിയോ ഗോയട്‌സെക്ക് ടീമിലിടമില്ല. ടീം ഇവരാണ്: ഗോള്‍ക്കീപ്പര്‍മാര്‍ ബെര്‍നാര്‍ഡ് ലെനോ (ബയര്‍ ലെവര്‍കൂസണ്‍), മാനുവല്‍ ന്യുയര്‍ (ബയേണ്‍ മ്യുണിച്ച്), മാര്‍ക്ക് ആന്ദ്രെ സ്‌റ്റെഗന്‍ (ബാര്‍സിലോണ), കെര്‍വിന്‍ ട്രാപ്പ് (പി.എസ്.ജി). ഡിഫന്‍ഡര്‍മാര്‍: മത്തിയാസ് ജിന്റര്‍ (ബൊറൂഷ്യ), ജോന്നാസ് ഹെക്ടര്‍ (കോളോണ്‍), ജെറോം ബോയതാംഗ്, മാറ്റ്‌സ് ഹമ്മല്‍സ്, നിക്കോളാസ് സുലെ, ജോഷ്വ കിമ്മിച്ച് (എല്ലാവരും ബയേണ്‍), മര്‍വിന്‍ പ്ലാറ്റന്‍ഹാര്‍ട്ട ്(ഹെര്‍ത്താ ബെര്‍ലിന്‍), അന്റോണിയോ റുഡിഗര്‍ (ചെല്‍സി),ജോനാഥന്‍ ടാ (ബയര്‍ ലെവര്‍കൂസണ്‍). മധ്യനിര,മുന്‍നിര: ജൂലിയന്‍ ബ്രാന്‍ഡ്(ലെവര്‍കൂസണ്‍), ജൂലിയന്‍ ഡ്രാക്‌സല്‍ (പി.എസ്.ജി) മരിയോ ഗോമസ് (വി.എഫ്.ബി), ലിയോണ്‍ ഗോയട്‌സെ (ഷാല്‍ക്കെ) ഇകേ ഗുന്‍ഡോഗണ്‍, ലിറോയി സാനെ (മാഞ്ചസ്റ്റര്‍ സിറ്റി), സാമി ഖദീര (യുവന്തസ്), ടോണി ക്രൂസ് (റയല്‍ മാഡ്രിഡ്), തോമസ് മുള്ളര്‍, സെബാസ്റ്റിയന്‍ റുഡി (ബയേണ്‍), മെസ്യൂട്ട് ഓസില്‍ (ആഴ്‌സനല്‍), നീല്‍ പീറ്റേഴ്‌സണ്‍ (ഫ്രൈബര്‍ഗ്ഗ്), മാര്‍ക്കോ റയസ് (ബൊറൂഷ്യ), ടിമോ വെര്‍നര്‍ (ലൈപ്‌സിംഗ്)

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Trending