ശബരിമല വിധി: കോടതിയലക്ഷ്യത്തിന് അനുമതി തേടി സുപ്രീം കോടതിയില്‍ മലയാളി വനിതകളുടെ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിന് സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടി.

സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, ബി.ജെ.പി നേതാവും നടനുമായ കൊല്ലം തുളസി, മുരളീധരന്‍, ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ നപടി വേണമെന്നാണ് വനിതാ അഭിഭാഷക നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍, പി.രാമവര്‍മ രാജ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടിയും മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു.

SHARE