മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് കാറും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടത്താണി ദേശീയപാതയിലാണ് അപകടമുണ്ടായത്.

കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, ചെറുമകന്‍ മൂന്നു വയസ്സുകാരന്‍ ഡാന്‍ ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡൊമിനിക്കിന്റെ ഭാര്യ മേഴ്‌സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ്ജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ കോട്ടക്കലിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൊമിനികിന്റെയും ഡാന്‍ ജോര്‍ജ്ജിന്റെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഇന്ന് കൈമാറും.

SHARE