Video Stories
മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രിയങ്ക

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രംഗത്ത്. യുപിയിലെ റായ്ബറേലിയി ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. മോദി പറയുന്നത് അദ്ദേഹത്തെ യു.പി ദത്തെടുത്തിരിക്കുന്നുവെന്നാണ്. യു.പിക്ക് വികസനം നടത്താന്‍ പുറമെ നിന്നും ഒരാളെ ആവശ്യമുണ്ടോയെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.
ഉത്തര്‍ പ്രദേശിനായി തെരഞ്ഞെടുക്കുന്ന നേതാവ് യു.പിയില്‍ നിന്നുള്ള ആളു തന്നെയാവണമെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടി പ്രവര്‍ക്കുന്ന നേതാവിനെയാണോ അതോ വാഗ്ദാനങ്ങള്‍ പാലിക്കാത്ത നേതാവിനെയാണോ ജനങ്ങള്‍ക്കാവശ്യമെന്നും പ്രിയങ്ക ചോദിച്ചു. യു.പിയിലെ യുവത്വത്തിന് ആവശ്യമായ നേതാവിനെ തെരഞ്ഞെടുക്കാനുള്ള ശേഷിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നു കാര്യങ്ങളാണ് ഞങ്ങള്‍ക്കു വേണ്ടതെന്നു പറഞ്ഞു കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. കര്‍ഷകരുടെ കടം എഴുതിത്തള്ളണം, വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കണം, കര്‍ഷകന്റെ ഉല്പന്നങ്ങള്ക്കു ശരിയായ വില ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. യുപിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. മോദീ, താങ്കളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. മനസുവച്ചാല്‍ കേവലം 15 മിനിറ്റുകൊണ്ട് താങ്കള്‍ക്കു കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാം’ രാഹുല്‍ പറഞ്ഞു.
കേന്ദ്രത്തില്‍ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദ്വാനിയുടെയും സുഷമ സ്വരാജിന്റെയും അരുണ്‍ ജയ്റ്റ്ലിയുടെയും ജോലികള്‍ മോദിയാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നത് മോദി ശീലമാക്കി മാറ്റിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് കര്‍ഷകരുടെ വായ്പയിനത്തില്‍ 70,000 കോടി രൂപയോളം എഴുതിത്തള്ളിയിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്ത് മോദി ഉറപ്പുനല്‍കിയ സ്പെഷല്‍ പാക്കേജ് എവിടെപ്പോയെന്നും രാഹുല്‍ ചോദിച്ചു. ലോക്സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ് മോദി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, നഗരം എത്രയും പെട്ടെന്ന് സമ്പൂര്‍ണമായി ശുചീകരിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇതുവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബന്ധങ്ങള്‍ സൃഷ്ടിക്കേണ്ടത് ഇത്തരത്തിലല്ലെന്നും രാഹുല്‍ മോദിയെ ഓര്‍മപ്പെടുത്തി. മോദിയുടെ വാഗ്ദാനങ്ങള്‍ പരിശോധിച്ച് അതിലേതൊക്കെ നടപ്പാക്കിയെന്ന് പരിശോധിക്കാന്‍ അദ്ദേഹം മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. മോദിക്ക് കര്‍ഷകരുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും താല്പര്യമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കേവലം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദി എപ്പോഴും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്നാണു പറയുന്നത്. പക്ഷേ, എവിടെ നോക്കിയാലും ‘മെയ്ഡ് ഇന്‍ ചൈന’ എന്നാണു കാണുന്നത്. വിജയ് മല്യയേപ്പോലുള്ളവര്‍ക്ക് മാത്രം വായ്പ ലഭ്യമാക്കാനാണ് പ്രധാനമന്ത്രിക്കു താല്പര്യം. റായ്ബറേലിയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഫുഡ് പാര്‍ക്ക് മോദി സര്‍ക്കാര്‍ തട്ടിയെടുത്തു.
യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ അത് യുവാക്കളുടെ സര്‍ക്കാറായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ അച്ഛാ ദിന് ആദ്യത്തെ രണ്ടര വര്‍ഷം ഷാറൂഖ് സിനിമയായ ദില്‍വാലെ ദുല്‍ഹാനിയയായിരുന്നു, എന്നാല്‍ ഇപ്പോള്‍ മോദിക്കുള്ളില്‍ നിന്നും ഷോലെ സിനിമയിലെ ഗബ്ബാര്‍ സിങിനെയാണ് ഫലത്തില്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
വീരമല കുന്നിൽ മണ്ണിടിയുന്നത് രണ്ടാം തവണ; നിർദേശങ്ങൾക്ക് പുല്ലുവില, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
-
kerala17 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍