ഇതാവണം ക്യാപ്റ്റന്‍.. ഇങ്ങനെയായിരിക്കണം ക്യാപ്റ്റന്‍. വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഊര്‍ജം എത്രമാത്രമെന്നതിന് ഈ വിഡിയോ മാത്രം മതി.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിന ഓപണര്‍ ലോകേഷ് രാഹുല്‍ സെഞ്ചുറി തികച്ചപ്പോള്‍ ഗാലറി പോലും സംശയിച്ചു പോയി. സെഞ്ചുറി തികച്ചത് രാഹുല്‍ തന്നെയല്ലേയെന്ന്. നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ആഹ്ലാദപ്രകടനമായിരുന്നു അതിന് കാരണം. മുഷ്ടി ചുരുട്ടി ഓടിയ കോഹ്ലി കാണികളെ മാത്രമല്ല, ഇംഗ്ലീഷ് താരങ്ങളെയും അമ്പരപ്പിച്ചു.

17 ഇന്നിങ്‌സുകളില്‍ നിന്ന് ഇന്ത്യക്കായി ലോകേഷ് രാഹുലിന്റെ നാലാം സെഞ്ചുറിയായിരുന്നു ഇത്.