Connect with us

Video Stories

ഏ.എഫ്.സി കപ്പില്‍ ബംഗ്ലൂരുവിന് ഒരു ഗോള്‍ തോല്‍വി

Published

on

ദോഹ: എഴുപതാം മിനുട്ടില്‍ ഹമാദി അഹമ്മദ് എന്ന ഇറാഖിന്റെ പത്താം നമ്പറുകാരന്‍ രണ്ട് ഡിഫന്‍ഡര്‍മാരെ പിറകിലാക്കി പെനാല്‍ട്ടി ബോക്‌സിലേക്ക് കുതിച്ചു കയറി തൊടുത്ത ഷോട്ടില്‍ എല്ലാമുണ്ടായിരുന്നു… ദോഹ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് ഇറാഖികള്‍ അലറി വിളിച്ചു-വിട്ടു കൊടുക്കരുത്…! ശേഷിക്കുന്ന ഇരുപത് മിനുട്ടില്‍ ഹമാദിയും സംഘവും തല താഴ്ത്തിയില്ല. മുന്‍നിരക്കാര്‍ പിന്‍നിരക്കാരെ സഹായിച്ച് നടത്തിയ രക്ഷാ ദൗത്യത്തില്‍ ബാഗ്ദാദിലെ എയര്‍ ഫോഴ്‌സ് ക്ലബിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍സ് കപ്പ്. ഐ ലീഗ് ചാമ്പ്യന്മാരായ ബംഗ്ലൂരു എഫ്.സി പൊരുതിയാണ് കളിച്ചത്. പക്ഷേ ആ എഴുപതാം മിനുട്ടില്‍ അവര്‍ മാത്രമല്ല ഗ്യാലറിയും നിശബ്ദമായി.

സുനില്‍ ചേത്രിക്കും സംഘത്തിനും നിറഞ്ഞ പിന്തുണുമായി പ്രവാസി ലോകം ഒഴുകിയെത്തിയിരുന്നു ദോഹ സ്‌റ്റേഡിയത്തിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ കപ്പ് സ്വന്തമാക്കിയതിന് ശേഷം ഒരു ഇന്ത്യന്‍ ടീം വന്‍കരാ ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കളിക്കുമ്പോള്‍, അതിന് സാക്ഷ്യം വഹിക്കാന്‍, ടീമിന് കരുത്ത് പകരാന്‍ എത്തിയവര്‍ ഗോള്‍ പിറക്കുന്ന എഴുപത് മിനുട്ട് വരെ ലൈവായിരുന്നു. പക്ഷേ ഹമാദിയുടെ ഗോള്‍ എല്ലാവരെയും നിശബ്ദരാക്കി.

ഇന്ത്യന്‍ നായകനായ ഛേത്രി മൈതാനം നിറഞ്ഞ് കളിച്ചു. മൂന്ന് തവണ ഡല്‍ഹിക്കാരന്‍ ഗോളിന് അരികിലെത്തിയ പക്ഷേ ഇറാഖി ഡിഫന്‍സ് ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് സ്വാതന്ത്രം അനുവദിച്ചതേയില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ചേത്രിയുടെ മിന്നല്‍ റെയ്ഡിലായിരുന്നു ബംഗ്ലൂരുവിന്റെ മുന്നേറ്റം. മലയാളിയായ സി.കെ വിനീത് മുന്‍നിരയില്‍ കളിച്ചെങ്കിലും മെച്ചപ്പെട്ട നീക്കങ്ങള്‍ കണ്ടില്ല. അവസാന മിനുട്ടില്‍ വിനീതിന് സമനിലക്കായി സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷേ പന്തിനെ വലയിലേക്ക് തിരിച്ചുവിടാന്‍ വിനീതിനായില്ല. ഇതാദ്യമായാണ് ഒരു ഇറാഖി ക്ലബ് ഏ.എഫ്.സി കപ്പില്‍ കിരീടം സ്വന്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Video Stories

ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്നു ഭാര്യ, ഇല്ലെന്നു ഭര്‍ത്താവ്; വീട്ടമ്മയ്‌ക്കെതിരെ കേസ്

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് രംഗത്തെത്തിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.

Published

on

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് രംഗത്തെത്തിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാറും റെയില്‍വേയും നല്‍കുന്ന ധനസഹായം തട്ടിയെടുക്കാനാണ് യുവതി ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞതെന്നാണ് വിവരം.

ഒഡീഷയിലെ കട്ടക്കിലുള്ള മനിയാബന്ദ സ്വദേശിനി ഗീതാഞ്ജലി ദത്തയാണ് കള്ളം പറഞ്ഞ് പുലിവാല് പിടിച്ചത്. ഭര്‍ത്താവ് ബിജയ് ദത്തയുമയി പിണങ്ങിക്കഴിയുന്ന ഗിതാഞ്ജലി ദത്ത 13 വര്‍ഷമായി തനിച്ചാണ് താമസം. ഇതിനിടെയാണ് ഒഡീഷ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഇവര്‍ രംഗത്തെത്തിയത്. ദുരന്ത സ്ഥലത്തെത്തി ഭര്‍ത്താവിന്റെ ‘മൃതദേഹം’ ഗീതാഞ്ജലി ദത്ത തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം ഒറിജിനല്‍ ഭര്‍ത്താവ് സ്റ്റേഷനില്‍ ജീവനോടെ ഹാജരായ വിവരം ലഭിച്ചതോടെ അറസ്റ്റ് ഭയന്ന് ഗീതാഞ്ജലി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പൊതുഖജനാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഭാര്യക്കെതിരെ കടുത്ത നടപടി വേണമെന്ന് ബിജയ് ദത്ത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ ധനസഹായം തട്ടിയെടുക്കാന്‍ മൃതദേഹങ്ങള്‍ക്ക് അവകാശമുന്നയിച്ച് വേറെയും ആളുകള്‍ വരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൃത്യമായ എംബാം നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ അധികം സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. അതുകൊണ്ടുതന്നെ എത്രയും വേഗം ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറാനുളള സര്‍ക്കാര്‍ നീക്കങ്ങളെ ദുരുപയോഗം ചെയ്യുന്നതായാണ് വിവരം.
മരിച്ചയാളുടെ ബന്ധുക്കള്‍ തന്നെയാണോ എത്തുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണമെന്ന് ചീഫ് സെക്രട്ടറി പി.കെ ജനെ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപയും റെയില്‍വേ 10 ലക്ഷം രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Trending