തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയുടെ പേര് ‘പടയൊരുക്കം’. യു.ഡി.എഫ് നേതാക്കള്‍ ചുവരെഴുതിക്കൊണ്ടാണ് യാത്രക്ക് നാമകരണം നടത്തിയത്.
ഇന്നലെ രാവിലെ പാറ്റൂര്‍ ജംഗ്ഷനിലായിരുന്നു പരിപാടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, വി.ഡി സതീശന്‍ എം.എല്‍.എ, ആര്‍.എസ്.പി നേതാവ് എ.എ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.