ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയെ ബോര്‍ഡിന്റെ താല്‍ക്കാലിക പ്രസിഡണ്ടായി നിയമിച്ചു. ജനുവരി 2ന് നിലവിലെ പ്രസിഡണ്ട് അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പദവിയില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് ജോഹ്രി ചുമതലയേല്‍ക്കുന്നത്.
പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ അജയ് ദിവാനെ ചുമതലപ്പെടുത്തിയിരുന്നു. ബിസിസിഐ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, ഇംഗ്ലണ്ടിനെതിരായ ഏകദിന- ട്വന്റി പരമ്പരകള്‍ക്കുള്ള ടീം പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുക തുടങ്ങിയയാണ് ജോഹ്രിയുടെ ചുമതല.