Connect with us

Video Stories

റയലിന് ബൊറൂഷ്യ പൂട്ട്; ലെസ്റ്ററിനെ കളിപഠിപ്പിച്ച് പോര്‍ട്ടോ

Published

on

മാഡ്രിഡ്: കരീം ബെന്‍സീമ നേടിയ ഇരട്ട ഗോളുകള്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ജയന്റ്‌സിനെ രക്ഷിക്കാനായില്ല. ജര്‍മ്മന്‍ ക്ലബ്ബ് ബറൂഷ്യ ഡോട്മണ്ട് റയലിനെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ 2-2ന് തളച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലീസസ്റ്റര്‍ സിറ്റിയെ എഫ്.സി പോര്‍ട്ടോ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നാണം കെടുത്തി വിട്ടു. മറ്റൊരു ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സി.എസ്.കെ.എ മോസ്‌കോയെ 3-1ന് കീഴടക്കി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനെ തളച്ചതോടെ ബറൂഷ്യ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ 2-1ന് മുന്നിട്ടു നിന്ന റയലിനെ ഞെട്ടിച്ചു കൊണ്ട് പിയറി എമറിക് ഓബയാങിന്റെ പാസില്‍ റിയസ് ആണ് ബറൂഷ്യയുടെ സമനില ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താന്‍ ഏറെ സാധ്യതകള്‍ റയലിന് കല്‍പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കു താണത്. ഡോട്മണ്ട് സ്‌ട്രൈക്കര്‍ ഓബമെയാങ് കരീം ബെന്‍സീമയ്ക്കു പകരം റയലിലെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് റയലിനു വേണ്ടി ബെന്‍സീമ ഇരട്ട ഗോളുകള്‍ നേടുന്നതും റയലിന്റെ വിധി നിര്‍ണയിച്ചു കൊണ്ട് ഒബയാങ് പന്ത് വലയിലാക്കുന്നതും.

സമനിലയോടെ തോല്‍വി അറിയാത്ത റയലിന്റെ പ്രയാണം 34 മത്സരങ്ങളായി വര്‍ധിച്ചു. ഇതോടെ റയല്‍ കോച്ച് സിനഡിന്‍ സിദാന്‍ ലിയോ ബീന്‍ഹാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ആദ്യ പകുതി പൂര്‍ണമായും വരുതിയിലാക്കിയത് റയലായിരുന്നു. 28-ാം മിനിറ്റില്‍ ഡാനി കാര്‍വായലിന്റെ ക്രോസില്‍ നിന്നും ബെന്‍സീമ ആദ്യ ഗോള്‍ നേടി. പലപ്പോഴും ഡോര്‍ട്മണ്ടിന്റെ ഗോള്‍മുഖം വരെ റയല്‍ താരങ്ങള്‍ ഇരച്ചു കയറിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം കീഴടക്കാനായില്ല. രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ നിന്നും ബെന്‍സീമ റയലിന്റെ രണ്ടാം ഗോള്‍ നേടി. സ്‌കോര്‍ 2-0. ബറൂഷ്യ രണ്ടു ഗോളിന് പിന്നിട്ടതോടെ പിന്നീട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നതാണ് കണ്ടത്. 60-ാം മിനിറ്റില്‍ ഓബമെയാങ് ഡോര്‍ട്മണ്ടിനു വേണ്ടി ആദ്യ ഗോള്‍ നേടി. മത്സരം റയല്‍ കൈപിടിയിലൊതുക്കുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി റിയസ് റയലിന്റെ വല ചലിപ്പിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ബറൂഷ്യ (21 ഗോളുകള്‍) സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി ആദ്യ അഞ്ച് കളികളില്‍ തോല്‍വിയറിയാതെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.

എന്നാല്‍, എഫ് സി പോര്‍ട്ടോക്ക് ലീസസ്റ്ററിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥ. ഹോം ഗ്രൗണ്ടില്‍ 5-0ന് അവര്‍ തകര്‍പ്പന്‍ ജയവുമായി നോക്കൗട്ടിലേക്ക് കുതിച്ചപ്പോള്‍ ലീസസ്റ്ററിന്റെ ആത്മവിശ്വാസത്തിനേറ്റ വലിയ അടിയായി ഇത്.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. ഗ്രൂപ്പ് ഇയില്‍ റഷ്യന്‍ ടീം സി എസ് കെ എ മോസ്‌കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടോട്ടനം ഹോസ്പര്‍ യൂറോപ ലീഗ് ബെര്‍ത് സ്വന്തമാക്കി. ഗ്രൂപ്പ് റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനമാണ് ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പില്‍ രണ്ടാമത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപലീഗയിലേക്കുള്ള ഈ ഡയറക്ട് എന്‍ട്രി. തുടരെ ആറാം സീസണിലാണ് ടോട്ടനം യൂറോപ ലീഗ് കളിക്കുന്നത്.

അതേ സമയം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് കളിച്ച ടോട്ടനത്തിന് നോക്കൗട്ട് കാണാതെയുള്ള പുറത്താകല്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. ഇതോടെ, 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി 14,15,21,22 തീയതികളില്‍ ആദ്യപാദവും മാര്‍ച്ച് 7,8,14,15 ന് രണ്ടാം പാദവും നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Money

ബ്രിട്ടനെ വിലക്കയറ്റം പിടിമുറുക്കുന്നു; സാമ്പത്തിക പ്രയാസത്തില്‍ രാജ്യം

പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

Published

on

പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.

Continue Reading

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Trending