Video Stories
ഷംനാട്: പൊതു ജീവിതത്തിന് അലങ്കാരമായ പാണ്ഡിത്യം

- ഇ അഹമ്മദ്
‘അഭിഭാഷക സഹപ്രവര്‍ത്തകര്‍…’, അങ്ങിനെയാണ് അന്നത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹമീദലി ഷംനാട് സാഹിബിനെയും എന്നെയും പലപ്പോഴും സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിളിച്ചിരുന്നത്. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്ന ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ആ വലുപ്പ ചെറുപ്പമൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ പരമായി മുന്നേറിയിരുന്ന കുലീനമായൊരു തറവാട്ടിലെ വിദ്യാസമ്പന്നനായ ചെറുപ്പക്കാരന് എന്ന നിലക്കുള്ള സ്നേഹ ബഹുമാനങ്ങള്‍ ജീവിതത്തിലുടനീളം അദ്ദേഹവുമായി എനിക്കുണ്ടായിരുന്നു.
ഇരുനൂറു വര്‍ഷം മുമ്പ് വിദ്യാഭ്യാസം ലഭിച്ച കുടുംബത്തിലെ അംഗമാണ്. കര്‍ണാടക ബല്ലാരി തഹസില്‍ദാരുടെ മകനാണ് ഷംനാട്. അന്നത്തെ തഹസില്‍ദാരാണ് മജിസ്ട്രേറ്റും. 32-ാമത്തെ വയസ്സിലാണ് പിതാവ് മരിക്കുന്നത്. അന്നു ചെറിയ പ്രായത്തിലായിരുന്ന അദ്ദേഹത്തെ വല്യുപ്പയാണ് വളര്‍ത്തുന്നത്. വല്യുപ്പ ഖാന് ബഹദൂര്‍ പട്ടമൊക്കെയുള്ള വ്യക്തിയായിരുന്നു. ഷാ ചെംനാട് എന്നത് ലോപിച്ച് അദ്ദേഹം ഷംനാടായി. അദ്ദേഹത്തില്‍ നിന്നാണ് ഹമീദലി പിന്നീട് ഹമീദലി ഷംനാട് എന്നാവുന്നത്. സീനിയര്‍ ഷംനാട് മദ്രാസ് അസംബ്ലിയില്‍ അംഗവുമായിരുന്നു. ‘ഹമീദലി ഷംനാടിന്റെ മുത്തച്ഛന് ഷംനാടിനൊപ്പവും നിയമസഭാംഗമായിരുന്നു താനെന്ന്’ ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ പറയുകയുണ്ടായി.
ഞാന്‍ പരിചയപ്പെടുന്ന കാലത്ത് കാസര് കോട്ടെ തിരക്കുള്ള അഭിഭാഷകനാണദ്ദേഹം. മലയാളം ശരിക്ക് പറയാന്‍ പോലും വശമില്ലാത്ത വ്യക്തി. ബാഡൂരിലെ പ്രാഥമിക പഠനത്തിന് ശേഷം കാസര്‍കോട്ട് ഹൈസ്കൂള്‍ പഠനം നടത്തിയിരുന്നെങ്കിലും മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്കൂളിലും കോളജിലും തുടര്‍ന്ന് മദ്രാസ്് ലോ കോളജിലുമൊക്കെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷംനാടിന് മലയാളം അന്യമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ഞാനായിരുന്നു. പിന്നീട് മലയാളത്തിലും മനോഹരമായി പ്രസംഗിക്കാന്‍ അദ്ദേഹം പ്രാവീണ്യം നേടിയെന്നത് മറ്റൊരു കാര്യം.
മുസ്്ലിം ലീഗിന്റെ മഹാനായ നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ബി പോക്കര് സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസോടെയാണ് ഷംനാട് സാഹിബ് അഭിഭാഷക വൃത്തി ആരംഭിക്കുന്നത്. പോക്കര് സാഹിബിന്റെ ജൂനിയറായി പേരെടുത്ത് കാസര്‍കോട് കോടതിയില്‍ അഭിഭാഷക ജോലിയുടെ തിരക്കിനിടെയാണ് അദ്ദേഹത്തിന്റെ മുസ്ലിംലീഗ് പ്രവേശം. പോക്കര് സാഹിബിന്റെ ജൂനിയറായ വക്കീലിനോട് നേതാക്കളെപ്പോലെ എനിക്കും ഏറെ ആദരവായിരുന്നു. ഖാഇദെമില്ലത്ത്, സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍ തുടങ്ങിയവരുമായൊക്കെ അദ്ദേഹം വേഗത്തില്‍ ബന്ധം സ്ഥാപിച്ചെടുത്തു. അവരുടെയൊക്കെ വിശ്വസ്തനും കാര്യദര്‍ശിയുമാവുകയെന്ന അപൂര്‍വ്വ ഭാഗ്യവാന്. സംഘടനയില്‍ സജീവമായി ഏറെ താമസിയാതെ അദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരമായാണ് നാദാപുരത്തെ എം.എല്‍.എയാവുന്നത്.
കാസര്‍കോട്ടുകാരനായ വ്യക്തിയെ നാദാപുരം പോലൊരു മണ്ഡലത്തില്‍ മുസ്ലിം ലീഗ് മത്സരിപ്പിക്കണമെങ്കില്‍ അന്നദ്ദേഹത്തില്‍ നേതൃത്വത്തിനുള്ള വിശ്വാസവും അതിലുണ്ട്. പോക്കര് സാഹിബിന്റെ ജൂനിയര്‍ അഭിഭാഷകനായി മുസ്ലിംലീഗിന്റെ ആത്മാവ് അടുത്തറിയാന്‍ അവസരം ലഭിച്ച സമുദായ സ്നേഹവും രാജ്യസ്നേഹവും കാഴ്ചപ്പാടുമുള്ള നിയമം അറിയുന്ന വ്യക്തി എന്ന നിലക്ക് ആ വിശ്വാസം അദ്ദേഹം കാത്തു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും കൂടിയാലോചിക്കുന്നതും അറിയാത്തവ മനസ്സിലാക്കുന്നതും അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.
നിയമസഭാംഗമായി കഴിവു തെളിയിച്ച അദ്ദേ ഹത്തെ പാര്‍ട്ടി രാജ്യസഭയിലേക്കും അയച്ചു. സേട്ടു സാഹിബും ബനാത്ത്വാല സാഹിബുമൊന്നിച്ചുള്ള അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വാസകാലം ഇന്ത്യന്‍ മുസ്്ലിം ശാക്തീകരണത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്. ഇന്ദിരാഗാന്ധി, എ.ബി വാജ്പേയി തുടങ്ങിയവരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടാക്കാനായി. ഏറെ കഴിഞ്ഞാണ് ഞാന്‍ ഡല്‍ഹിയിലേക്ക് എം.പിയായി എത്തുന്നത്. എം.എല്‍.എയും എം.പിയുമായ അദ്ദേഹത്തിന് പിന്നീട് പി.എസ്.സി മെമ്പറാവാനും ഒഡേപക് ചെയര്‍മാനാവാനുമൊന്നും കുറവു തോന്നിയില്ല. എതിരില്ലാതെ കൗണ്‍സിലറായാണ് അദ്ദേഹം നഗരസഭാ ചെയര്‍മാനാവായത്.
സംഘടനയിലും അദ്ദേഹത്തിന്റെ മനോഭാവം അതായിരുന്നു. സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ കാര്യദര്‍ശിയായ അദ്ദേഹം ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ട്രഷററായും പ്രവര്‍ത്തിച്ചു. സംഘടനയില്‍ ഭാരവാഹിത്വമുള്ളപ്പോള്‍ ശാരീരിക അവശതകള്‍ മറച്ചുവെച്ചുപോലും അദ്ദേഹം യോഗങ്ങളിലെത്തിയിരുന്നു. എന്നും സംഘടനയോടും നേതാക്കളോടും സ്നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. സംഘടനയിലെ ദുഃഖകരമായ പിളര്‍പ്പില്‍ ഞങ്ങള്‍ ഇരു ചേരിയിലായപ്പോഴും വ്യക്തിബന്ധത്തിന് ഒരുലച്ചിലും തട്ടിയില്ല. അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാവാന്‍ പ്രയത്നിച്ചവരില്‍ പ്രധാനികളില്‍ ഒന്ന് ഷംനാട് സാഹിബാണ്.
പിന്നോക്ക പ്രദേശമായ കാസര്‍ക്കോടിയും എം.എല്‍.എ എന്ന നിലയില്‍ നാദാപുരത്തിനും ഒരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല. നാദാപുരം ഗേള്‍സ് ഹൈസ്കൂള്‍, തലശ്ശേരി-നാദാപുരം പാലം തുടങ്ങിയ വികസന കയ്യൊപ്പുകള്‍ നിയമനിര്‍മ്മാണ സഭകളിലും നിരവധിയുണ്ട്. എം.എല്‍.എയും മന്ത്രിയും എം.പിയും കേന്ദ്രസഹമന്ത്രിയുമൊക്കെയായി പാര്‍ട്ടി എനിക്ക് പല ദൗത്യങ്ങളും ഏല്‍പ്പിച്ചപ്പോള്‍ ഉപദേശം തേടാന്‍ ഞാന്‍ സമീപിച്ചിരുന്ന ജ്യേഷ്ഠ സോഹദരനായിരുന്നു അദ്ദേഹം. സൗമ്യവും അതേസമയം ചടുലവുമായിരുന്നു നീക്കങ്ങള്‍. കലര്‍പ്പില്ലാത്ത കുലീനനായ ശുഭ്രവ്യക്തിത്വം. കേരളീയ സമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കും അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രയോജനപ്പെടുത്തിയെന്ന് കാലം തെളിയിക്കും.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
india3 days ago
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
-
kerala1 day ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും
-
kerala3 days ago
കീം പരീക്ഷാഫലം; വിദ്യാര്‍ഥികളുടെ ഹരജിയില്‍ അന്തിമ തീരുമാനം ഇന്ന്
-
kerala3 days ago
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്ജുന്