Connect with us

india

അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കാന്‍ തിരക്ക് കൂട്ടിയതെന്തിനാണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഇദ്ദേഹത്തിന് അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ പ്രാധാന്യം എന്തെന്ന് സുപ്രീംകോടതി ചോദിച്ചു.

Published

on

അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി തിരക്കിട്ട് നിയമിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ധൃതി പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഗോയിലിന്റെ ഫയല്‍ ക്ലിയര്‍ ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.

ഇദ്ദേഹത്തിന് അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ പ്രാധാന്യം എന്തെന്ന് സുപ്രീംകോടതി ചോദിച്ചു. പട്ടികയില്‍ ഉണ്ടായിരുന്ന അവസാന നാല് പേരിലേക്ക് എങ്ങനെ എത്തി എന്നും ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.

വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിയമനം നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട ഹാര്‍ജി ഭരണഘടന പരിഗണിക്കുന്നതിനിടയാണ് കോടതിയുടെ നിര്‍ദ്ദേശം വന്നത്.

india

ബാബ രാംദേവിന് വീണ്ടും തിരിച്ചടി; യോഗ ക്യാമ്പുകൾ നടത്തിയതിന്റെ സേവന നികുതി അടക്കണമെന്ന് കോടതി

റെസിഡൻഷ്യൽ, നോൺ ​റെസിഡൻഷ്യൽ യോഗ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിന് സ്ഥാപനത്തിന് സേവന നികുതി നൽകേണ്ടി വരുമെന്ന ഹരജി ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവെച്ചു

Published

on

ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ട്രസ്റ്റിന് വീണ്ടും തിരിച്ചടി. റെസിഡൻഷ്യൽ, നോൺ ​റെസിഡൻഷ്യൽ യോഗ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിന് സ്ഥാപനത്തിന് സേവന നികുതി നൽകേണ്ടി വരുമെന്ന ഹരജി ട്രൈബ്യൂണലിന്റെ വിധി സുപ്രീംകോടതി ശരിവെച്ചു.

കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ (സെസ്റ്റാറ്റ്) അലഹബാദ് ബെഞ്ചിന്റെ 2023 ഒക്ടോബർ ലെ തീരുമാനത്തിൽ ഇടപെടാൻ ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.

യോഗാ ഗുരു രാംദേവിന്റെയും സഹായി ആചാര്യ ബാലകൃഷ്ണയുടെയും കീഴിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് വിവിധ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ക്യാമ്പുകളിൽ യോഗ പരിശീലനം നൽകിയിരുന്നു. അതിൽ പങ്കെടുക്കുന്നവരിൽ നിന്ന് സംഭാവനയായി ഫീസ് ഈടാക്കുകയും ചെയ്തു. ഈ തുക സംഭാവനയായി ശേഖരിച്ചതാണെങ്കിലും സേവനങ്ങൾക്കുള്ള ഫീസ് ആയിരുന്നു.

അതിനാൽ സേവന നികുതി നൽകണമെന്ന് മീററ്റ് റേഞ്ചിലെ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടത്. പിഴയും പലിശയും സഹിതം 2006 ഒക്ടോബർ മുതൽ 2011 മാർച്ച് വരെ ഏകദേശം 4.5 കോടി രൂപ ട്രസ്റ്റ് അടക്കണമെന്നായിരുന്നു ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്.

Continue Reading

india

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി ചിദംബരം

അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്‌നിവീര്‍ പദ്ധതിയും റദ്ദാക്കും പി ചിദംബരം.

Published

on

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സിഎഎ റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും. അഗ്‌നിവീര്‍ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്‌നിവീര്‍. സൈനിക വിരുദ്ധ നടപടിയാണ് അഗ്‌നിവീര്‍ എന്നും പി ചിദംബരം പറഞ്ഞു.

കേരളത്തില്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തില്‍ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളില്‍ ആണ്. ഇവിടെയെല്ലാം ബിജെപിയെ ജനം പിന്തള്ളും. കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫ് – യുഡിഎഫ് പോരാട്ടമാണെന്നും അതില്‍ യുഡിഎഫ് വിജയിക്കുമെന്നും പി ചിദംബരം പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം. നരേന്ദ്ര മോദി 2 കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുകയാണ് ചെയ്തത്. മോദി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും പി ചിദംബരം ആരോപിച്ചു.

രാജ്യത്തെ സ്ഥാപനങ്ങള്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. സിഎജിയെ പോലും നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 10 വര്‍ഷത്തിനിടെ 32 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. പലരും അറസ്റ്റിലായി. ഒരു കാര്‍ട്ടൂണിസ്റ്റിന് സ്വതന്ത്രമായി കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പോലും കഴിയുന്നില്ല. രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതായെന്നും പി ചിദംബരം പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രിയില്‍ പൗരത്വ നിയമത്തെ കുറിച്ച് പരാമര്‍ശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും പി ചിദംബരം പറഞ്ഞു. 22-ാം പേജില്‍ സിഎ എ യുടെ കാര്യം പരാമര്‍ശിക്കുന്നുണ്ട്. ബിജെപി കൊണ്ടു വന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്നും പറഞ്ഞിട്ടുണ്ടെന്ന് മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പി ചിദംബരം വ്യക്തമാക്കി.

Continue Reading

india

ദൂരദർശന്റെ ലോഗോ കാവിനിറമാക്കിയതിനെതിരെ വൻ പ്രതിഷേധം

നിറം മാറ്റം കടുത്ത നിയമവിരുദ്ധവും ബി.ജെ.പി അനുകൂല ചായ്‌വ് പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Published

on

പബ്ലിക് ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശന്റെ ലോഗോയുടെ നിറം ചുവപ്പില്‍ നിന്ന് കാവിയാക്കി മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. നിറം മാറ്റം കടുത്ത നിയമവിരുദ്ധവും ബി.ജെ.പി അനുകൂല ചായ്‌വ് പ്രതിഫലിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

തെരഞ്ഞെടുപ്പ് സമയത്ത് ദൂരദര്‍ശനെ കാവിവല്‍കരിക്കാനുള്ള ശ്രമമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. എന്നാല്‍ കുങ്കുമപ്പൂവിനോടുള്ള മമതയുടെ ഇഷ്ടത്തെ കുറിച്ച് ജനങ്ങള്‍ക്കറിയാം എന്നായിരുന്നു ഇതിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം.

”രാജ്യത്തുടനീളം ദേശീയ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നമ്മുടെ ദൂരദര്‍ശന്‍ ലോഗോയുടെ പെട്ടെന്നുള്ള കാവിവത്കരണത്തിലും നിറംമാറ്റത്തിലും ഞെട്ടിപ്പോയി. ഇത് തികച്ചും അധാര്‍മികവും കടുത്ത നിയമവിരുദ്ധവുമാണ്. ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്ററിന്റെ ബി.ജെ.പി അനുകൂല പക്ഷപാതമാണിത് തുറന്നുകാട്ടുന്നത്.”-മമത എക്‌സില്‍ കുറിച്ചു.

 

Continue Reading

Trending