X

പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും. പ്രവേശനത്തിന്റെ ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമായത്. സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടര്‍ന്നുമുണ്ടാകും.

മലബാറില്‍  ഇപ്പോഴും  നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ഉണ്ടായിട്ടും സീറ്റ് ലഭിക്കാത്ത അവസ്ഥയിലാണ്. ക്ലാസുകള്‍ തുടങ്ങാന്‍ തടസമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം വിലയിരുത്തി. ഇന്ന് സ്‌കൂളുകളില്‍ ക്ലാസ് മുറികളുടെ ക്രമീകരണവും ശുചീകരണവും നടക്കും. പൊതുപരിപാടിക്ക് ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. നിശ്ചയിച്ച സമയത്തുതന്നെ ക്ലാസ് തുടങ്ങുന്നതിനാല്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ലഭിക്കും.

അതേസമയം, മൂന്നാം ഘട്ട അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് വൈകിട്ട് നാല് വരെയാണ്. ആദ്യ ഘട്ട പ്രവേശനം അവസാനിക്കുന്നതിനാല്‍ അലോട്‌മെന്റ് ലഭിച്ചവരെല്ലാം ഫീസ് അടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി സീറ്റുകളിലും അണ്‍ എയ്ഡഡ് സ്‌കൂളുകളിലും ആദ്യഘട്ട പ്രവേശനം ഇന്ന് അവസാനിക്കും.

webdesk13: