Connect with us

kerala

യുപിയില്‍ പതിനാലുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി; നാടുവിട്ട് കുടുംബം

സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും അച്ഛനെയും കൊല്ലുമെന്ന ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന പെണ്‍കുട്ടിയും കുടുംബവും വീടും നാടുമെല്ലാം വിട്ട് ലഖ്‌നൗവില്‍ അഭയം തേടിയിരിക്കുകയാണ്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ നടപടിയും സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ താനും മകളും നിയമസഭയ്ക്ക് മുന്നിലെത്തി സ്വയം തീകൊളുത്തുമെന്നും പിതാവ് ആത്മഹത്യാ ഭീഷണി മുഴക്കി.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാത്തതില്‍ നിയമ നടപടിക്കൊരുങ്ങി കുടുംബം. ബരാബങ്കി സ്വദേശിയായ പതിനാലുകാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

ഫതേഹ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഷെയ്ഖ്പുര്‍ ഗ്രാമത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. രാത്രി പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പണം ആവശ്യപ്പെട്ട് പ്രതികള്‍ ഇപ്പോഴും തനിക്കും കുടുംബത്തിനും നേരെ ഉപദ്രവങ്ങള്‍ തുടരുകയാണെന്നും എന്നാല്‍ പൊലീസ് യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയും കുടുംബവും ആരോപിക്കുന്നു. സംഭവത്തില്‍ പരാതിയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പിതാവ്.

അതേസമയം, സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും അച്ഛനെയും കൊല്ലുമെന്ന ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന പെണ്‍കുട്ടിയും കുടുംബവും വീടും നാടുമെല്ലാം വിട്ട് ലഖ്‌നൗവില്‍ അഭയം തേടിയിരിക്കുകയാണ്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ നടപടിയും സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും നീതി നിഷേധിക്കപ്പെട്ടാല്‍ താനും മകളും നിയമസഭയ്ക്ക് മുന്നിലെത്തി സ്വയം തീകൊളുത്തുമെന്നും പിതാവ് ആത്മഹത്യാ ഭീഷണി മുഴക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending