തിരുവനന്തപുരം: ജലീലിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അട്ടിമറി ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. സമരങ്ങള്‍ ഈ അട്ടിമറിയുടെ ഭാഗമാണ്. സമരക്കാര്‍ മന്ത്രിമാരെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

സമരങ്ങള്‍ക്ക് ജനപിന്തുണയില്ല. സമരം തുടര്‍ഭരണത്തെ ഭയപ്പെട്ടിട്ടാണെന്നും കൊടിയേരി പറഞ്ഞു. എന്നാല്‍ സമരങ്ങളെ ഭയപ്പെടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.