Connect with us

News

കൊളംബിയയില്‍ സര്‍ക്കാര്‍ വിമാനം തകര്‍ന്നു വീണ് 15 മരണം; പാര്‍ലമെന്റ് അംഗവും കൊല്ലപ്പെട്ടു

വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമുള്ള പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

Published

on

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടുന്നു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമുള്ള പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒക്കാനയില്‍ ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്.

അപകടസമയത്ത് വിമാനത്തില്‍ 13 യാത്രക്കാരും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മേഖലയിലെ മോശം കാലാവസ്ഥയും ദുഷ്‌കരമായ ഭൂപ്രകൃതിയുമാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

 

india

ബി.ജെ.പിയുടെ ‘അഹങ്കാരം’ സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തി; അഖിലേഷ് യാദവ്

ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്രാജിലെ മാഘ മേളയില്‍ നിന്ന് പുണ്യസ്നാനം നടത്താതെ പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രതികരണം.

Published

on

ലക്‌നോ: ബി.ജെ.പിയുടെ ധാര്‍ഷ്ട്യം സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്രാജിലെ മാഘ മേളയില്‍ നിന്ന് പുണ്യസ്നാനം നടത്താതെ പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രതികരണം. സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ അഖിലേഷ് രൂക്ഷ വിമര്‍ശനം നടത്തി.

ജനുവരി 18 മുതല്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാത്ത് മൗനി അമാവാസി ദിനത്തില്‍ പുണ്യസ്നാനം നടത്തുന്നത് തദ്ദേശ ഭരണകൂടം തടഞ്ഞുവെന്നാരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി. എന്നാല്‍, വളരെയേറെ മനോഭാരത്തോടെ അദ്ദേഹം അത് അവസാനിപ്പിച്ചതായും ബി.ജെ.പിയുടെ ‘അഹങ്കാരം’ പണ്ടുമുതലേ തുടര്‍ന്നുവന്ന ഒരു പാരമ്പര്യത്തെ തകര്‍ത്തുവെന്നും യാദവ് ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ‘പ്രയാഗ്രാജിന്റെ പുണ്യഭൂമിയില്‍ മാഘ മേളയില്‍ നിന്ന് ജഗദ്ഗുരു ശങ്കരാചാര്യ പുണ്യസ്നാനം നടത്താതെ പോയത് അങ്ങേയറ്റം ദുഷ്‌കരമായ ഒന്നാണെന്നും’ അദ്ദേഹം കുറിച്ചു.

ഇത് മുഴുവന്‍ സനാതന സമൂഹത്തെയും വേദനിപ്പിക്കുക മാത്രമല്ല, അവരെ ഭയം പിടികൂടുകയും ചെയ്തതായി മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആഗോള സനാതന സമൂഹം വളരെയധികം വേദനിക്കുകയും അനിശ്ചിതമായ ആശങ്കയാല്‍ നിറഞ്ഞിരിക്കുകയും ചെയ്യുന്നു. ബി.ജെ.പിക്കും കൂട്ടാളികള്‍ക്കും വേണമെങ്കില്‍ അധികാരത്തിന്റെ അഹങ്കാരം ഉപേക്ഷിച്ച് അദ്ദേഹത്തെ തോളില്‍ ചുമന്ന് ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിക്കാമായിരുന്നു. പക്ഷേ, പാര്‍ട്ടി അധികാരത്താല്‍ അന്ധമാക്കപ്പെട്ടതായി അഖിലേഷ് ആരോപിച്ചു. അഴിമതിയിലൂടെ നേടിയ അധികാരത്തിന്റെ ലഹരിയിലും അതിന്റെ അഹങ്കാരത്തിലുമാണ് ബി.ജെ.പിയെന്നും അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നത് ആ അഹങ്കാരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

 

Continue Reading

kerala

സംസ്ഥാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

Published

on

By

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ദുരിതത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 2026 -27ലേക്കുള്ള ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങള്‍, കേന്ദ്ര സ്‌കീമുകള്‍ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകള്‍ സംസ്ഥാന ബജറ്റില്‍ ചേര്‍ത്ത് പുതുക്കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്ത് വര്‍ഷമായി കടലാസിലൊതുങ്ങിയ പദ്ധതികള്‍ വരെ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.

Continue Reading

kerala

എന്‍ഡിഎ കൂട്ട്‌കെട്ട്; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി

ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

Published

on

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

മുതലമടയില്‍ ചേര്‍ന്ന യോഗം ട്വന്റി ട്വന്റിയിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാന്‍ തീരുമാനിച്ചു.
ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം. സാബു ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്ന് നേതാക്കള്‍ പറഞ്ഞു.

ട്വന്റി ട്വന്റി ബി.ജെ പിയുമായി സഹകരിക്കാന്‍ തീരുമാനം എടുത്തതോടെ നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

 

Continue Reading

Trending