അഷ്റഫ് വേങ്ങാട്ട്

റിയാദ് : പതിനാലു മാസത്തോളം നീണ്ട അന്താരാഷ്ട്ര യാത്ര വിലക്ക് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് അവസാനിപ്പിച്ചതോടെ സഊദിയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള കിംഗ് ഫഹദ് കോസ്വേയില്‍ അനിയന്ത്രിതമായ തിരക്ക്. ഇന്നലെ വൈകീട്ടോടെ തന്നെ ബഹ്റൈനിലേക്ക് പോകാനുള്ളവരുടെ കോസ്വെയുടെ ഒരറ്റത്ത് പ്രത്യക്ഷപ്പെട്ടിരുന്നു . യാത്രക്കാരെ സ്വീകരിക്കാന്‍ ഇരു രാജ്യത്തിന്റെയും എമിഗ്രെഷന്‍ കൗണ്ടറുകള്‍ സര്‍വ സജ്ജരായിരുന്നു . രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെയും 18 വയസ്സിന് മുകളിലുവരെയുമാണ് ബഹ്റൈനിലേക്ക് കോസ്വേ വഴി പ്രവേശനം നല്‍കിയത് .

യാത്ര വിലക്ക് നീക്കിയ ശേഷമുള്ള ആദ്യവിമാനം സഊദി തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് ബോസ്നിയന്‍ തലസ്ഥാനമായ സരാജാവൊയിലേക്ക് പറന്നുയര്‍ന്നു . തവക്കല്‍ന ആപ് പരിശോധിച്ച ശേഷമാണ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിച്ചതും ബോര്‍ഡിങ് പാസ് നല്‍കിയതും. ഏതായാലും ഇന്ത്യ ഉള്‍പ്പടെയുള്ള 20 രാജ്യങ്ങളില്‍ നിന്നുള്ളവരൊഴികെയുള്ള സഊദിയിലെ വിദേശികള്‍ തങ്ങളുടെ രാജ്യത്തേക്കുള്ള യാത്രാവിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങിയതില്‍ ഏറെ സന്തോഷത്തിലാണ് . ഇന്ത്യക്കാരുടെ സന്തോഷ നിമിഷങ്ങള്‍ക്ക് കാത്തിരിപ്പ് തുടരേണ്ടി വരും