Connect with us

kerala

ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു

കാര്‍ ഓടികൊണ്ടിരിക്കുന്നതിനിടയില്‍ വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്ന് തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

Published

on

കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ച് ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്പതികളാണ് മരിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്.  മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിറക് വശത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്.

 

 

പിറകിലുണ്ടാണ്ടായിരുന്നവര്‍ ഡോറുകള്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍, മുന്‍സീറ്റിലിരുന്നവര്‍ക്ക് ഡോര്‍ ലോക്ക് ആയത് കാരണം പുറത്തിറങ്ങാനായില്ല. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിക്ക് ഏതാനും വാര അകലെവെച്ചാണ് അത്യാഹിതമുണ്ടായത്.

india

അംഗനവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം നൽകണം : വി കെ ശ്രീകണ്ഠൻ

രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.

Published

on

 

രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നിരന്തരം പരിശ്രമിക്കുന്ന അങ്കണവാടി ജീവനക്കാരുടെ ജീവിതം അതി ദയനീയമാണ്. നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പുതിയ മാനദണ്ഡമനുസരിച്ച് 50 ശതമാനത്തോളം താല്‍ക്കാലിക ജീവനക്കാരെ വെട്ടിക്കുറച്ചത് ഐസിഡിഎസ് സെന്ററുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണവും, ഇതിനായി വകയിരുത്തിയിരിക്കുന്ന തുകയിലെ ഗണ്യമായ കുറവും വിവിധ ബ്ലോക്കുകളില്‍ എത്തിപ്പെടാനും, 33000ത്തോളം അങ്കണവാടികളിലായി 40 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ഏറെ ബുദ്ധിമുട്ടമുഭവിക്കുകയാണ് നിലവിലെ ജീവനക്കാര്‍.
ശിശുമരണനിരക്കും, അനീമിയ മൂലമുള്ള അമ്മമാരുടെ മരണവും കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകളില്‍ ഇത്തരം താല്‍ക്കാലിക ജീവനക്കാരുടെ സേവനം അത്യാവശ്യമാണ്. കൃത്യമായ വേതനം ഉറപ്പാക്കി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും
വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

Continue Reading

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

kerala

കടലിൽ വീണു മരിച്ചു

പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.

Published

on

 

പള്ളിക്കലാത്ത് അബ്ദുൽ റഷീദിന്റെയും പരേതയായ ആമിന ബീവിയുടെയും മകൻ
മുഹമ്മദ്‌ ഹാഷി (23) മിനെ കടലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച വൈകീട്ട് 6.30 മുതൽ ഹാഷിമിനെ കാൺമാനില്ലായിരുന്നു. തുടർന്ന് പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.
കൊയിലാണ്ടി പോലിസും ഫയർ ഫോയ്സും പുതിയാപ്പയിൽ നിന്നുള്ള കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മൃതദേഹം കടലിൽ നിന്നെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാപ്പാട് ചെറിയ പള്ളിയിൽ മൃതദേഹം മറവ് ചെയ്തു. മുഹമ്മദ് ഹാഷിം മാനസിക അസ്വസത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സഹോദരി: ഫാത്തിമ ഈ മാൻ (ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് വിദ്യാർത്ഥിനി )

Continue Reading

Trending