Connect with us

Health

കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് നിപ സ്ഥിരീകരിച്ചു

പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

Published

on

പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.

രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസ്സും ഒരാള്‍ക്ക് 40 വയസ്സുമാണ്. ഒരാള്‍ ഓഗസ്റ്റ് 30നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.

നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് 4 പേര്‍ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്കമാണ് ആണ് എല്ലാം. ഹൈ റിസ്‌കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Health

ചത്തീസ്ഗഢിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചിട്ട് അഞ്ചു ദിവസം; പരിശോധന ഫോണ്‍ വെളിച്ചത്തില്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം

Published

on

വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫഌഷ്‌ലൈറ്റുകളുടെ സാന്നിധ്യത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

അപകടത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.

ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

Continue Reading

Health

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി; ഒ നെഗറ്റീവിനു പകരം നല്‍കിയത് ബി പോസിറ്റീവ്

Published

on

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയെന്ന് പരാതി. പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്‌സാന(26)ക്ക് ആണ് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ഉയരുന്നത്.

യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്‌സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

 

Continue Reading

Health

നിപ: നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നാളെ നിര്‍ദേശം നല്‍കും

ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്.

Published

on

കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സെപ്റ്റംബര്‍ നാളെ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനില്‍ ഉള്ളവരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരുന്നു.

ഒരു നിപ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

 

Continue Reading

Trending