Connect with us

kerala

സീറ്റിലിരിക്കേണ്ട യാത്രക്കാര്‍ ബസിന് മുകളില്‍; നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

ഞായറാഴ്ച രാത്രിയാണ് മിനിബൈപ്പാസിലൂടെ കോഴിക്കോട്ബാലുശ്ശേരി റൂട്ടിലോടുന്ന ‘നസീം’ ബസിന്റെ മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയത്.

Published

on

ബസിനുമുകളില്‍ യാത്രക്കാരെ കയറ്റി നഗരത്തിലൂടെ യാത്രചെയ്ത സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഞായറാഴ്ച രാത്രിയാണ് മിനിബൈപ്പാസിലൂടെ കോഴിക്കോട്ബാലുശ്ശേരി റൂട്ടിലോടുന്ന ‘നസീം’ ബസിന്റെ മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയത്.

ബസിന് പിറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാര്‍ ദൃശ്യം പകര്‍ത്തി മോട്ടോര്‍വാഹനവകുപ്പിന് അയച്ചുകൊടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് മോട്ടോര്‍ വാഹനവകുപ്പിന് വീഡിയോ ലഭിച്ചത്. ഉടനെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ആളുകള്‍ മുകളില്‍ കയറി ഇരിക്കുന്നതും വാതിലില്‍ തൂങ്ങിനില്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

തിങ്കളാഴ്ച രാവിലെത്തന്നെ ബസ്സുടമയെ ബന്ധപ്പെട്ടു. ബുധനാഴ്ച രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യ്ക്ക് മുമ്പില്‍ ബസ്സുടമയോടും െ്രെഡവറോടും ഹാജരാകാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായുള്ള ഷോര്‍ട്ട് നോട്ടീസ് നല്‍കും. െ്രെഡവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധിത സാമൂഹികസേവനം നടത്തുകയും എടപ്പാളിലെ മോട്ടോര്‍വാഹന വകുപ്പ് ട്രെയിനിങ് സെന്ററിലെ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്യണം.

അപകടകരമാംവിധം വാഹനം ഓടിച്ചതിന് പിഴയീടാക്കുമെന്നും ആര്‍.ടി.ഒ. ബിജുമോന്‍ പറഞ്ഞു. ഈ ബസിനുമുമ്പേ ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്താറുണ്ടെന്നും എന്നാല്‍, ഞായറാഴ്ച അതില്ലാത്തതിനാലാണ് തിക്കിത്തിരക്കിയ യാത്രക്കാര്‍ ബസിനുമുകളില്‍ കയറിയതെന്നാണ് ബസ്സുടമ നല്‍കിയ വിശദീകരണം.

kerala

നടിയെ ആക്രമിച്ച കേസ്; ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ, വിധിപ്പകര്‍പ്പ് പുറത്ത്

കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്.

Published

on

നടിയെ ആക്രമിച്ച കേസിന്റെ വിധിപ്പകര്‍പ്പ് പുറത്ത്. ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ എന്ന വരി ഉള്‍പ്പടെ 1,711 പേജുള്ള വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഗൂഢാലോചനയുണ്ടായി എന്നതിന് തെളിവുകളില്ലെന്നാണ് വിധിപ്പകര്‍പ്പിലുള്ളത്. എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന ആരോപണങ്ങളും നിഷേധിക്കുന്നു.

എട്ടാം പ്രതിയായ ദിലീപ് ട്രയല്‍ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നും വിധിന്യായത്തില്‍ പറയുന്നു. ഒന്‍പതാം പ്രതി മേസ്തിരി സനല്‍ ജയിലില്‍ പള്‍സര്‍ സുനിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതില്‍ തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഉന്നയിച്ച സംശയങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; വേദിയില്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി കാണികള്‍

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി.

Published

on

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തലസ്ഥാനത്ത് തുടക്കം. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിനിമാ സംവാദങ്ങള്‍ക്കാണ് തലസ്ഥാനത്ത് തുടക്കമായത്. നിശാഗന്ധിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ ഡെലിഗേറ്റുകളില്‍ ചിലര്‍ അവള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി.

ചിലി സംവിധായകന്‍ പാബ്ലോ ലാറോ, ഫലസ്തീര്‍ അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ.ഫിലിപ് അക്കര്‍മെന്‍ എന്നിവര്‍ വേദിയില്‍ അതിഥികളായി. പൊരുതുന്ന ജനതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ ചലചിത്ര മേളയുടെ സന്ദേശം. ഈ മാസം 19 വരെയാണ് മേള. നിശാഗന്ധി ഓപ്പണ്‍ തീയറ്റര്‍ ഉള്‍പ്പെടെ 16 വേദികളിലാ മാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.

Continue Reading

kerala

ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ

ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.

കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള്‍ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്‍കാന്‍, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.

Continue Reading

Trending