kerala
പിണറായി സര്‍ക്കാര്‍ ബിജെപിയുടെ വിരട്ടലില്‍ വീണു; തുടര്‍ഭരണം കിട്ടിയത് അവിഹിത കൂട്ടുകെട്ടില്‍; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു
മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ജെ.ഡി.എസ് ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്ന മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. എല്‍.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിയും ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയുടെ പ്രതിനിധി പിണറായി വിജയന്റെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ അംഗമാണെന്നത് വിചിത്രമാണ്. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല.
എന്‍.ഡി.എ മുന്നണിയുടെ ഭാഗമായ പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്‍.ഡി.എ പ്ലസ് എല്‍.ഡി.എഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരമില്ല. കേരള മുഖ്യമന്ത്രിയുമായും ജെ.ഡി.എസുമായും ബന്ധപ്പെടുത്തിയത് ബി.ജെ.പി നേതാക്കളാണെന്ന് ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയനും സി.പി.എമ്മിനും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തല്‍.
പിണറായിയുടെ തുടര്‍ ഭരണത്തിന് കാരണമായതും ബി.ജെ.പി- സി.പി.എം അവിഹിത കൂട്ടുകെട്ടാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാന്‍ കാരണവും ഈ കൂട്ടുകെട്ടാണ്. ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്ക്കേണ്ടെന്ന തീരുമനം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സി.പി.എം കേരള നേതൃത്വമാണ്. ബി.ജെ.പി പിണറായി സര്‍ക്കാരിനെയും സി.പി.എമ്മിനെയും വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീര്‍പ്പിലേക്ക് പോകുകയാണ്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലും നീക്കുപോക്കുണ്ടാകുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുകയാണ്. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ബി.ജെ.പി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് എത്ര അപമാനകരമാണ്. ബി.ജെ.പിയില്‍ ചേരാന്‍ പാടില്ലെന്ന് നിലാപാടെടുത്ത കാര്‍ണാടകത്തിലെ ജെ.ഡി.എസ് അധ്യക്ഷനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പക്ഷെ കേരള ഘടകത്തിലെ ആരെയും പുറത്താക്കിജെ.ഡി.എസ് പ്രതിനിധിയെ മന്ത്രിസഭയില്‍ ഉറപ്പിച്ച് നിര്‍ത്താമെന്ന് പിണറായി വിജയന് ദേവഗൗഡയ്ക്ക് വാക്കു കൊടുത്തു. സി.പി.എമ്മിന്റെ യാഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
പ്രായാധിക്യമുള്ള ദേവഗൗഡ പ്രസിഡന്റായിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റല്ലേ മാത്യു ടി. തോമസ്? ഒരു മാസം കൊണ്ട് ദേവഗൗഡയ്ക്ക് പ്രായം കൂടുമോ? ഇവരെല്ലാം അറിഞ്ഞു കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സംസ്ഥാന ഘടകമോ മുഖ്യമന്ത്രിയോ ദേവഗൗഡ എന്‍.ഡി.എയില്‍ ചേര്‍ന്നതിനെ തള്ളിപ്പറഞ്ഞോ? സംസ്ഥാന ഘടകത്തിന്റെ കൂടി സമ്മതത്തിലാണ് ദേവഗൗഡ എന്‍.ഡി.എയിലേക്ക് പോയത്. അതുകൊണ്ടാണ് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി യോഗം പോലും ചേരാത്തത്. നിങ്ങള്‍ ഒരു തീരുമാനം എടുക്കണമെന്ന് ജെ.ഡി.എസിനോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലാതെ പോയത് എന്തുകൊണ്ടാണ്? എന്‍.ഡി.എ മുന്നണിയില്‍ അംഗമായ പാര്‍ട്ടിയിലെ അംഗം തന്റെ മന്ത്രിസഭയില്‍ ഇരിക്കുമ്പോള്‍ ആ പാര്‍ട്ടിയോടും മന്ത്രിയോടും ബി.ജി.പിക്ക് ഒപ്പമാണോയെന്ന് ചോദിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ബി.ജെ.പിയെ ഭയക്കുന്നത് കൊണ്ടാണ്. സ്വര്‍ണക്കടത്തും ലൈഫ് മിഷന് കോഴക്കേസും പോലെ കരുവന്നൂരിലും ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുകയാണ്. അതുകൊണ്ടാണ് ജെ.ഡി.എസ് എന്‍.ഡി.എ കൂട്ടുകെട്ടിന് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നത്.
കോവിഡ് കാലത്ത് കുരങ്ങനും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അണിയറയില്‍ കൊള്ളയാണ് നടന്നത്. കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് നടത്തിയ പര്‍ച്ചേസില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. സി.എ.ജി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ ഈ ആരോപണം ശരി വയ്ക്കുന്നതാണ്. 456 രൂപയ്ക്ക് പി.പി.ഇ കിറ്റ് കേരളത്തില്‍ കിട്ടുന്ന ദിവസമാണ് 1550 രൂപയ്ക്ക് പതിനായിരക്കണക്കിന് കിറ്റുകള്‍ വാങ്ങിയത്. ഏഴ് രൂപയ്ക്ക് ഗ്ലൗസ് കിട്ടുന്ന കാലത്താണ് 12 രൂപയ്ക്ക് കോടിക്കണക്കിന് രൂപയുടെ ഗ്ലൗസ് പച്ചക്കറി കമ്പനിയില്‍ നിന്നും വാങ്ങിയത്. ഇത്തരത്തില്‍ 1032 കോടി രൂപയുടെ പര്‍ച്ചേസാണ് കോവിഡ് കാലത്ത് നടന്നത്. യാഥാര്‍ത്ഥ വിലയുടെ 300 ശതമാനത്തില്‍ കൂടുതല്‍ വിലയ്ക്കാണ് കറക്ക് കമ്പനികളെ ഉപയോഗിച്ച് അഴിമതി നടത്തിയത്. ഇക്കാര്യം നിയമസഭയില്‍ പി.സി വിഷ്ണുനാഥ് അഴിമതി ആരോപണമായി ഉന്നയിച്ചിട്ടുണ്ട്. ഇത് ശരി വയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കോഴ, എ.ഐ ക്യാമറ അഴിമതി, കെ ഫോണ്‍ അഴിമതി, മാസപ്പടി എന്നിവയ്ക്ക് പിന്നാലെ പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ പൊന്‍കിരീടത്തിലെ ആറാമത്തെ തൂവലാണ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് പര്‍ച്ചേസ് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട്. ഗുരുതരമായ ആറ് അഴിമതി ആരോപണങ്ങളാണ് ഈ സര്‍ക്കാരിന്റെ കിരീടത്തിലെ പൊന്‍തൂവലുകളായുള്ളത്. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണ്. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന ആളുകളാണിത്. കോവിഡ് കാലത്ത് ജനങ്ങള്‍ ഭീതിയിലും ദുഖത്തിലും ജീവിക്കുന്ന കാലത്താണ് സര്‍ക്കാര്‍ കോടികളുടെ കൊള്ള നടത്തിയത്. കോവിഡ് കാലത്തെ പര്‍ച്ചേസ് സംബന്ധിച്ച് പ്രതിപക്ഷം നല്കിയ കേസ് ലോകായുക്തയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി അറിയാതെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോവിഡ് കാലത്തെ കൊള്ളകളെല്ലാം നടന്നത്.
എക്സാലോജിക് ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പൗരന് അവകാശമുണ്ട്. അക്കാര്യത്തില്‍ എന്ത് രഹസ്യ സ്വഭാവമാണുള്ളത്? ഇത് രാജ്യത്തെ സംബന്ധിക്കുന്ന പ്രതിരോധ രഹസ്യമാണോ? ഭയപ്പെടുന്നത് കൊണ്ടാണ് മറുപടി നല്‍കാത്തത്.
ആളുകളെ അപമാനിക്കാന്‍ എം.എം മണിയെ പോലുള്ള വാ പോയ കോടാലികളെ അഴിച്ചു വിട്ടിരിക്കുകയാണ്. പി.ജെ ജോസഫിനെ പോലുള്ള മുതിര്‍ന്ന നേതാക്കളെ പോലും അപമാനിക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. അതിന്റെ പേരിലാണ് അപമാനിക്കുന്നത്. സി.പി.എമ്മിന് എം.എം മണിയെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലേ? മനോനില തകരാറിലാണെങ്കില്‍ മണിയോട് വീട്ടില്‍ ഇരിക്കാന്‍ സി.പി.എം പറയണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അപമാനിക്കാന്‍ ഇയാള്‍ക്ക് ആരാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്? സി.പി.ഐക്കാരെയും ഉദ്യോഗസ്ഥരെയും ഇയാള്‍ ചീത്ത വിളിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രതിനിധിയായ കളക്ടറെ പോലും അയാള്‍ അസംഭ്യം പറഞ്ഞു. മുഖ്യമന്ത്രിക്ക് അഭിമാനബോധമുണ്ടോ? മുഖ്യമന്ത്രിയാണ് കളക്ടറെ സംരക്ഷിക്കേണ്ടത്. കളക്ടറെ അസഭ്യം പറയുന്ന ആളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലേ? സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെല്ലാം ചെയ്യുന്നത്.
വി.എസ് അച്യുതാനന്ദന്റെ കാലത്തെ മൂന്നാര്‍ ദൗത്യം പൊളിക്കാന്‍ പിണറായി വിജയന് ഇതേ എം.എം മണിയെയാണ് ഉപയോഗിച്ചത്. വി.എസ് അയച്ച മൂന്ന് പൂച്ചകളെ മണി ഉള്‍പ്പെടെയുള്ള പെരുച്ചാഴികളാണ് വിഴുങ്ങിയത്. ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണാണ് ഇടുക്കിയില്‍ നടന്നത്. എവിടെ നോക്കിയാലും കയ്യേറ്റത്തില്‍ മണിയുടെ ബന്ധുവിന്റെ പേരുണ്ടാകും. അതുകൊണ്ടാണ് മുന്നില്‍ നിന്ന് ചെറുക്കുന്നത്. നിയമത്തെ അട്ടിമറിക്കുകയെന്നതാണ് സര്‍ക്കാര്‍ സമീപനം. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ക്ലീന്‍ ചിറ്റ് നല്കിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള സന്ദേശമാണ് ഈ നടപടിയിലൂടെ നല്‍കിയിരിക്കുന്നത്. അധികാരത്തെ എങ്ങനെയും ദുരുപയോഗം ചെയ്യുകയാണ് ഈ സര്‍ക്കാര്‍.
kerala
എസ്ഐആര്‍; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി.
എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.
അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി. മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍ഖഡിന് യാത്രയയപ്പ് പോലും നല്കാന് സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
kerala
സൂരജ് ലാമയുടെ തിരോധാനം; മെഡിക്കല്‍ കോളജിനെതിരെ ഹൈകോടതി രൂക്ഷ വിമര്‍ശനം
മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.
കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ ദുരൂഹമായ തിരോധാനത്തില്‍ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെയും പൊലീസിനെയുംതിരെ ഹൈകോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. മകന് സാന്റോണ്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങുന്ന ബെഞ്ച് പ്രതികരിച്ചത്.
പൊലീസ് മെഡിക്കല്‍ കോളജില്‍ എത്തിച്ച ആളെ പിന്നീട് കാണാതാവുന്നത് എങ്ങനെ? നഗരത്തില്‍ എന്ത് തരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് നിലവിലുള്ളത്? ആശുപത്രിയില്‍ നിന്ന് സൂരജ് എങ്ങനെ പുറത്തുപോയി? കോടതി കടുത്ത വിമര്‍ശനവുമായി ചോദ്യം ഉയര്‍ത്തി.
സൂരജ് ലാമയുടേതാണെന്നാണ് സംശയിക്കുന്ന മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. മൃതദേഹത്തിന് ആഴ്ചകള്‍ പഴക്കമുണ്ടെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത ഉണ്ടാകൂവെന്നും അറിയിപ്പുണ്ടായി.
സംഭവം കൊലപാതകമല്ലെന്ന് പൊലീസ് നേരത്തേ പറഞ്ഞതിനെതിരെ കോടതി ചോദ്യം ഉയര്‍ത്തി.
”സംഭവത്തില്‍ കൊലപാതക സാധ്യത മുന്‍പിലെന്തായാലും ഉണ്ട്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പൊലീസിന്റെ നിരീക്ഷണം എങ്ങനെ ഇല്ല?” ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
സൂരജിന്റെ മകന് സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പറഞ്ഞത്, പിതാവിനെ അഡ്മിറ്റ് ചെയ്തതിന്റെ രേഖകള്‍ ആശുപത്രി ആദ്യം നിഷേധിച്ചു.പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷമാണ് സൂരജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്.
നിരീക്ഷണവും നടപടിക്രമവുമെല്ലാം വകവെയ്ക്കാതെ പിതാവിനെ വിട്ടയച്ചതാണ് വലിയ വീഴ്ച. പിതാവ് വിഷമദ്യദുരന്തത്തിന്റെ ഇരയായും സ്മൃതി നഷ്ടപ്പെട്ട നിലയിലുമായിരുന്നു.”ഇങ്ങനെയാണോ കേരളം ഒരു രോഗിയെ കൈകാര്യം ചെയ്യുന്നത്?” സാന്റന്‍ വിമര്‍ശിച്ചു.
കുവൈത്തില്‍ വിഷമദ്യ ദുരന്തത്തിനിരയായി ഓര്മ നഷ്ടപ്പെട്ട നിലയില്‍ നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 5-ന് പുലര്‍ച്ചെ കൊച്ചിയിലെത്തി. തൃക്കാക്കര പൊലീസ് കണ്ടെത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് പുറത്തുപോയതിന് ശേഷം അദ്ദേഹം കാണാതാവുകയുണ്ടായി.
അന്വേഷണത്തിനിടെ ഒക്ടോബര്‍ 10-ന് എച്ച്.എം.ടി റോഡ്, എന്‍.ഐ.എ ഓഫീസ് സമീപം നടക്കുന്നതായി സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടിരുന്നു. പിന്നീട് ഞായറാഴ്ച എച്ച്.എം.ടി പരിസരത്തെ കാടുവളര്‍ന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
ഹൈകോടതി ഡി.എന്‍.എ ഫലം അടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ”സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കില്ല,” കോടതി വ്യക്തമാക്കി.
kerala
സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്കിയ പണം മടക്കി നല്‍കിയില്ല; ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു
. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് വായ്പ നല്കിയ പണം മടക്കി നല്‍കാത്തതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയ ബ്രാഞ്ച് അംഗം പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് പാര്‍ട്ടി വിട്ടത്.
അബ്ബാസ് ഇബ്രാഹിമും ഭാര്യയും സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിര്‍മാണത്തിനായാണ് എട്ട് ലക്ഷം രൂപ പാര്‍ട്ടി നേതൃത്വത്തിന് വായ്പ നല്‍കിയത്. മൂന്നുമാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ഉറപ്പ്. ഇത് പാലിക്കാതെ വന്നതോടെ ഇരുവരും സംസ്ഥാന നേതൃത്വത്തിന് പരാതി നല്കി.
എന്നാല്‍ പരാതി വ്യാജമാണെന്ന് സിപിഎം ജില്ല നേതൃത്വം വിശദീകരിച്ചെങ്കിലും പിന്നീട് അബ്ബാസിന് പണം തിരികെ നല്കി. താന്‍ ആരോപണം ഉന്നയിച്ച ജില്ല സെക്രട്ടേറിയേറ്റ് അംഗത്തെ തനിക്കെതിരെയുള്ള അന്വേഷണ കമ്മീഷന്റെ ചുമതല ഏല്‍പ്പിച്ചത് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അബ്ബാസ് പറഞ്ഞു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
News16 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports21 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

