Connect with us

kerala

വാഹന പരിശോധനയില്‍ ലോറിക്ക് 25,000 രൂപ ചുമത്തി പൊലീസ്; ആത്മഹത്യക്ക് ശ്രമിച്ച് ഡ്രൈവര്‍

കഴിഞ്ഞയാഴ്ച ഇയാളില്‍ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.

Published

on

പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാല്‍ മുതലപ്പെട്ടി സ്വദേശിയാണു പെട്രോള്‍ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ പെരിങ്ങോം പൊലീസ് സ്‌റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്ക്കാന്‍ െ്രെഡവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്‌റ്റേഷന്‍ വളപ്പില്‍ കയറ്റിയിടാനും നിര്‍ദേശിച്ചു.

വാഹനം റോഡരികില്‍ നിര്‍ത്തിയ ഡ്രൈവര്‍ താക്കോല്‍ പൊലീസിനെ ഏല്‍പിക്കുകയും പിഴ അടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നു അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.

പൊലീസ് തന്ത്രപരമായി ഇയാളെ സ്‌റ്റേഷനു പുറകിലേക്കു മാറ്റി വാഹനം വിട്ടുകൊടുക്കുകയായിരുന്നു. ദേഹത്തു പെട്രോള്‍ ഒഴിച്ചതിനാല്‍, വെള്ളം അടിച്ച് കുളിപ്പിച്ചാണ് ഡ്രൈവറെ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഇയാളില്‍ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.

kerala

മേയർ വിവാദം: മെമ്മറി കാർഡ് കണ്ടെത്താനാകാതെ പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും.

Published

on

മേയര്‍ വിവാദത്തില്‍ കെഎസ്ആര്‍ടിസി ബസിലെ സിസി ടിവി മെമ്മറി കാര്‍ഡ് കണ്ടെത്താനാകാതെ പൊലീസ്. കെഎസ്ആര്‍ടിസി ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും പൊലീസിന് ലഭിച്ചില്ല. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സുബിന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ്, ഡ്രൈവര്‍ യദു എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍.

കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്സിന് മുന്നില്‍ വെച്ചാണ് മേയറും സംഘവും ബസ് തടയുകയും ഡ്രൈവറുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തത്. തുടര്‍ന്ന് പൊലീസെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ കൊണ്ടു പോവുകയായിരുന്നു. ഇതോടെ കണ്ടക്ടര്‍ക്കായി ബസിന്റെ ഉത്തരവാദിത്വം. മെമ്മറി കാര്‍ഡ് വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേഷന്‍ മാസ്റ്റര്‍ക്കുമുണ്ടായിരുന്നു.

കണ്ടക്ടര്‍ സുബിന്‍ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തനിക്ക് അറിവില്ലെന്ന് ഡ്രൈവര്‍ യദു പൊലീസിനോട് വ്യക്തമാക്കി.

അതേസമയം ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ ബസ് തടഞ്ഞ മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവ് ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍ യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

അതിനിടെ സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെ രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്ന പത്തോളം പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നിരുന്നു. ലാല്‍ സജീവ് ഹൃദ്രോഗി ആണെന്നും ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണെന്നും വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.

 

Continue Reading

kerala

സമരം തീർന്നിട്ടും സർവീസുകള്‍ വീണ്ടും റദ്ദാക്കി എയർ ഇന്ത്യ; കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍ ഒന്നും വിമാനങ്ങള്‍ റദ്ദാക്കി

ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

Published

on

ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള 2 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് സര്‍വീസ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ റദ്ദാക്കിയതിനെതിരെ കഴിഞ്ഞദിവസം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിരുന്നതായി വിമാനക്കമ്പനി പറയുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിംഗ് മാറ്റുകയോ ചെയ്യാമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

കരിപ്പൂരില്‍ നിന്ന് രാവിലെ 8.25 നുള്ള കരിപ്പൂര്‍-ദുബൈ സര്‍വീസാണ് റദ്ദാക്കിയത്. 50 സര്‍വീസുകള്‍ വരെ ഇന്ന് മുടങ്ങിയേക്കാമെന്നാണു സൂചന. നാളത്തെ ചില സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ടെന്നു യാത്രക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. മിന്നല്‍ പണിമുടക്കിന്റെ പേരില്‍ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തു. സമരം നടന്ന 3 ദിവസത്തില്‍ ഏകദേശം 245 സര്‍വീസുകളാണ് മുടങ്ങിയത്. വിവിധ ആവശ്യങ്ങളുടെ പേരില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ പ്രതിസന്ധി ഉടലെടുത്തത്.

Continue Reading

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

Trending