india
വധു അതിഥികളെ ചുംബിച്ചു, വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചു; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍
ചടങ്ങിനിടെ വധുവും വധുവിന്റെ അമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍. വിവാഹച്ചടങ്ങില്‍ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. ചടങ്ങിനെത്തിയ തങ്ങളെ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, അല്പസമയത്തിനു ശേഷം വധുവിന്റെ അമ്മ മദ്യലഹരിയിലായി. ഒപ്പം ചടങ്ങിനെത്തിയ അതിഥികളുടെ മുഖത്തേക്ക് ഇവര്‍ സിഗരറ്റ് വലിച്ച് പുകയൂതുകയും ചെയ്തു. ഇതില്‍ വരന്‍ അസ്വസ്ഥനാവുകയും താന്‍ വിവാഹത്തില്‍ പിന്മാറുകയാണെന്നറിയിക്കുകയുമായിരുന്നു.
ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.
ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.
രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
india
‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു
ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.
വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.
india
വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ
ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.
മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്‍കി.
രണ്ടാം ദിനത്തിലെ എസ്.ഐ.ആര്‍ ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala2 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
kerala1 day agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
india1 day agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

