ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി.
തന്റെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ഇന്ന് അദ്ദേഹം നടത്തിയത് .എന്നാല്‍ തനിക്ക് ഭയമില്ലെന്നും സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ജ്യൂഡഷല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെഗാസസ് വിഷയത്തില്‍ സ്വന്തം രാജ്യത്തിനതിരെയും ജനങ്ങള്‍ക്കതിരെയാണ് ഭരണകൂടം ഇത്തരമൊരു ആയുധം ഉപയോഗിച്ചതെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാഹുല്‍ ഗാന്ധി  പറഞ്ഞു.