ന്യൂഡല്‍ഹി: സഹോദരിയുമായി ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പാടിനടന്ന ഇരുപത്തിയാറുകാരനെ സഹോദരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയിലെ ശഹ്ബാദ് ഡയറിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് കൊല നടന്നത്.

യുവതിയുമായി ബന്ധം സ്ഥാപിച്ച ഇരുപത്തിയാറുകാര്‍ ധര്‍മേന്ദറിനെയാണ് സഹോദരനും ഇരുപത്തിരണ്ടുകാരനായ അര്‍മാന്‍ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അര്‍മന്റെ സഹോദരിയുമായി ധര്‍മേന്ദറിനു ബന്ധമുണ്ടായിരുന്നു. യുവതിയുമായുള്ള ബന്ധത്തെപ്പറ്റി ധര്‍മേന്ദര്‍ കൂട്ടുകാര്‍ക്കിടയില്‍ പാടി നടക്കാറുമുണ്ടായിരുന്നു. ഇതറിഞ്ഞ അര്‍മാന്‍ ധര്‍മേന്ദറിനെ താക്കീതു ചെയ്ത് വിട്ടയതാണ്.

എന്നാല്‍ ബന്ധം പിന്നീടും ധര്‍മേന്ദര്‍ തുടര്‍ന്നതോടെഴാണ് കൊലപാതകം നടത്തിയതെന്ന് അര്‍മാന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അര്‍മാന്‍ കൂട്ടുകാരനായ 28കാരന്‍ കരണ്‍ സിങുമൊത്താണ് കൊല നടത്തിയത്. ബവാനയിലെ പോളിഷ് നിര്‍മാണ ശാലയിലെ ജീവനക്കാരായ ഇരുവരേയും പൊലീസ് പിടികൂടി.
വാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. വാള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.