വിവാദങ്ങള്‍ക്കിടെ മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ നീലകുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ ഭൂമാഫിയയാണെന്ന് കരുതപ്പെടുന്നു.