Video Stories
ഏകീകൃത സിവില്‍കോഡും ലിംഗ സമത്വവും
എം.ഐ തങ്ങള്‍
ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക പറയുന്നതിപ്രകാരം ‘ഇന്ത്യയില്‍ മുഴുക്കെ ബാധകമാകുംവിധം പൗരന്മാര്‍ക്കു വേണ്ടി ഒരേകീകൃത സിവില്‍കോഡ് ഉറപ്പുവരുത്താന്‍ രാജ്യം പരിശ്രമിക്കുന്നതാണ്’. ഏകീകൃത സിവില്‍കോഡിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്, ഈ ഖണ്ഡിക മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇതെങ്ങനെ ഭരണഘടനയില്‍ വന്നു? ഭരണഘടനയുടെ മൊത്തം സ്വഭാവത്തിനെതിരാണീ ഖണ്ഡിക. മൗലികാവകാശങ്ങളുടെ കാര്യത്തില്‍ ഇത്ര ഉദാരമായ ഒരു നിലപാട് സ്വീകരിച്ച ഭരണഘടനകള്‍ ലോകത്ത് വളരെയൊന്നും ഇല്ല.
ഒരുദാഹരണത്തിന് വേണമെങ്കില്‍ 25-ാം വകുപ്പ് എടുക്കാം. മൗലികാവകാശത്തിലെ വളരെ പ്രധാനപ്പെട്ട വകുപ്പാണിത്. പൗരന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്നനുസൃതം അനുഷ്ഠാനകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഈ വകുപ്പ് സ്വാതന്ത്ര്യം നല്‍കുന്നു. ഇത്രയും കാര്യങ്ങള്‍ ലോകത്ത് മിക്ക ഭരണഘടനകളിലും കാണാം. എന്നാല്‍ ഈ വകുപ്പ് മതം പ്രചരിപ്പിക്കാന്‍ കൂടി സ്വാതന്ത്ര്യം നല്‍കുന്നു. അമേരിക്കന്‍ ഭരണഘടനയില്‍ പോലും പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നില്ല. ഇത് ഒരു വകുപ്പിന്റെ മാത്രം കാര്യമല്ല. ഭരണഘടനയുടെ മൊത്തം സ്വഭാവമാണിത്. പിന്നെ എങ്ങനെ ഇതിന് കടകവിരുദ്ധമായ ഒരു നിര്‍ദ്ദേശം ഭരണഘടനയില്‍ വന്നു?
സ്വാതന്ത്ര്യ സമരത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരെങ്കിലും ഭാവി ഇന്ത്യന്‍ ഭരണഘടനയില്‍ സിവില്‍കോഡിലെ കുടുംബനിയമങ്ങള്‍ ഏകീകരിക്കും എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ മറിച്ച് പറഞ്ഞിട്ടുണ്ട്താനും. 1933ലെ കല്‍ക്കത്താ സമ്മേളനത്തിലെ ഒരു പ്രമേയം തന്നെ മുസ്‌ലിംകള്‍ക്ക് അവരുടെ സംസ്‌കാരം പൂര്‍ണമായും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ളതാണ്. വേറെയും സന്ദര്‍ഭങ്ങളില്‍ ഇത്തരം ഉറപ്പുകള്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ നല്‍കിയിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് കുടുംബനിയമങ്ങള്‍. ഭരണഘടനയിലെ 29-ാം വകുപ്പും ഈ ഉറപ്പ് നല്‍കുന്നുണ്ട്.
മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഈ വകുപ്പ് വന്നതിന്റെ കഥ ഇപ്രകാരം: 1947 മാര്‍ച്ച് 28ന് ഭരണഘടനാ നിര്‍മ്മാണസമിതിയുടെ മൗലികാവകാശ ഉപസമിതി യോഗം നടക്കുമ്പോള്‍ അതില്‍ അംഗമായിരുന്ന എം.ആര്‍ മസാനി ഏകസിവില്‍കോഡ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വോട്ടിനിട്ട് മസാനിയുടെ ആവശ്യം സമിതി നിരാകരിച്ചു. മസാനി പിന്മാറിയില്ല. മാര്‍ച്ച് 30ന് വീണ്ടും യോഗം ചേര്‍ന്നപ്പോള്‍ തന്റെ ആവശ്യം മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നദ്ദേഹം വാദിച്ചു. വീണ്ടും വോട്ടിനിട്ടു. നേരിയ ഭൂരിപക്ഷത്തിന് മസാനിയുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു. അങ്ങനെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 35-ാം വകുപ്പായി ഇതെഴുതിച്ചേര്‍ക്കപ്പെട്ടു. പിന്നീട് ഈ വകുപ്പ് 44-ാം വകുപ്പായി മാറുകയായിരുന്നു.
ഭരണഘടനാ അസംബ്ലിയില്‍ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി. മുസ്‌ലിം മെമ്പര്‍മാര്‍ പലരും ഇതിന് ഭേദഗതി ആവശ്യപ്പെട്ടു. 1948 നവംബര്‍ 28ന് മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അവതരിപ്പിച്ച ഭേദഗതി ഇപ്രകാരമായിരുന്നു: ”സര്‍, വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
”സ്വന്തമായി വ്യക്തിനിയമങ്ങളുള്ള ഏതെങ്കിലും ഗ്രൂപ്പോ വിഭാഗമോ ആയ ജനസമൂഹത്തെ അവരുടെ വ്യക്തിനിയമം ഇതിനുവേണ്ടി കയ്യൊഴിക്കാന്‍ നിര്‍ബന്ധിച്ചുകൂടാത്തതാകുന്നു”
ഭേദഗതി അവതരിപ്പിച്ചുകൊണ്ട് ഖാഇദെമില്ലത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”ഒരു ഗ്രൂപ്പിന് അല്ലെങ്കില്‍ സമുദായത്തിന് താന്താങ്ങളുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങള്‍പെട്ട ഒന്നാണ്. വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം ജീവിതരീതിയുടെ ഭാഗമാകുന്നു. അതവരുടെ മതത്തിന്റെ ഭാഗമാണ്, സംസ്‌കാരത്തിന്റെ ഭാഗമാണ്. വ്യക്തി നിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏത് നിയമവും നൂറ്റാണ്ടുകളും തലമുറകളുമായി ഒരു ജനസമൂഹം സ്വീകരിക്കുന്ന ജീവിത രീതിക്ക് അവര്‍ ആധാരമാക്കിയിട്ടുള്ള നിയമങ്ങളിലുള്ള ഇടപെടലുകള്‍ക്ക് തുല്യമാകുന്നു. വ്യക്തിനിയമങ്ങള്‍ അനുവദിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നത് പുതിയ കാര്യമല്ല. യൂറോപ്യന്‍ നാടുകളില്‍ ഇതിന് കീഴ്‌വഴക്കങ്ങള്‍ കാണാം. ഉദാഹരണത്തിന് യൂഗോസ്ലാവ്യ, സെര്‍ബുകളുടേയും ക്രോട്ടുകളുടേയും സ്ലോവുകളുടെയും നാടായ യൂഗോസ്ലാവ്യ ന്യൂനപക്ഷങ്ങളുമായുണ്ടാക്കിയ കരാറിന്റെ ബാധ്യതകള്‍ക്കനുസൃതം അവരുടെ അവകാശങ്ങള്‍ രേഖാമൂലം ഉറപ്പുവരുത്തുകയുണ്ടായി.
മുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ട ഉറപ്പ് ഇപ്രകാരമാണ്:
”സ്ലോവുകളുടേയും ക്രോട്ടുകളുടേയും സെര്‍ബുകളുടേയും ഈ രാജ്യം കുടുംബനിയമത്തിന്റെയും വ്യക്തിപര അവകാശങ്ങളുടേയും കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടപ്പുള്ള നിയമങ്ങള്‍ക്കനുസൃതം ഇക്കാര്യങ്ങളെ ഭരിക്കുന്ന വകുപ്പുകള്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ചുനല്‍കാമെന്ന് അംഗീകരിക്കുന്നു”.
ഇതുപോലുള്ള വകുപ്പുകള്‍ ഇതരയൂറോപ്യന്‍ നാടുകളിലെ ഭരണഘടനകളിലും നമുക്ക് കാണാന്‍ കഴിയും. എന്റെ ഈ ഭേദഗതി ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല, ഭൂരിപക്ഷ സമുദായമുള്‍ക്കൊള്ളുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ടതാകുന്നു. ഇപ്പോള്‍ നിലവിലുള്ള എല്ലാവരുടേയും വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്താനുള്ള അവകാശം എല്ലാവര്‍ക്കും ലഭിക്കണമെന്നാണിതാവശ്യപ്പെടുന്നത്”.
ഈ ഭേദഗതി പുതിയൊരു കൂട്ടം നിയമങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതുമയോ ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് മാത്രമാണിതാവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ജനങ്ങള്‍ ഒരു പൊതുസിവില്‍കോഡ് വേണമെന്ന് എന്തിന്നാവശ്യപ്പെടുന്നു? തട്ടി നിരപ്പാക്കി ഏകരൂപം ആക്കുന്നതിലൂടെ പരസ്പര സൗഹാര്‍ദ്ദം ഉണ്ടാക്കാമെന്നാണ് ആശയമെന്ന് വ്യക്തം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഇത്തരം കൃത്രിമമാര്‍ഗങ്ങള്‍ കുഴപ്പവും അനൈക്യവും മാത്രമേ വരുത്തിവെക്കൂ. പരസ്പര സൗഹാര്‍ദ്ദം തകരുക മാത്രമായിരിക്കും ഇതിന്റെ ഫലം. മറിച്ച് ജനങ്ങളെ അവരുടെ വ്യക്തിനിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാനനുവദിക്കുകയാണെങ്കില്‍ അവിടെ അതൃപ്തിയുടേയോ കുഴപ്പത്തിന്റെയോ പ്രശ്‌നമുദിക്കുന്നില്ല. വ്യക്തിനിയമമനുസരിച്ചു ജീവിക്കാന്‍ അനുവദിക്കപ്പെട്ട ഒരു വിഭാഗവും ഇതര ജനവിഭാഗങ്ങളുമായി ഭിന്നിച്ചുനില്‍ക്കുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം”.
മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി മഹ്ബൂബ് അലി ബേഗ് ബഹദൂറിന്റെ ഭേദഗതി:
”സര്‍ വകുപ്പ് 35നോടൊപ്പം താഴെപറയുന്ന പ്രത്യേക വ്യവസ്ഥകൂടി കൂട്ടിച്ചേര്‍ക്കണമെന്നഭ്യര്‍ത്ഥിക്കുന്നു”:
”ഈ വകുപ്പിലുള്ള യാതൊന്നും പൗരന്റെ വ്യക്തിനിയമത്തെ ഒരു നിലക്കും ബാധിക്കുന്നതല്ല”. ഭേദഗതി വിശദീകരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:
വകുപ്പ് 35നെകുറിച്ചുള്ള എന്റെ വീക്ഷണത്തില്‍ ‘സിവില്‍ നിയമം’ എന്ന പ്രയോഗം പൗരന്റെ വ്യക്തിനിയമത്തെ തീരെയും ബാധിക്കുന്ന ഒന്നല്ല. സിവില്‍നിയമമെന്നത് കൊണ്ടുദ്ദേശിച്ചിട്ടുള്ളതിവയാണ്” സ്വത്തുനിയമങ്ങള്‍, സ്വത്തു കൈമാറ്റ നിയമങ്ങള്‍, തെളിവു നിയമങ്ങള്‍, കരാര്‍ നിയമങ്ങള്‍ മുതലായവ. ഒരു മത സമുദായം അനുഷ്ഠിക്കുന്ന നിയമങ്ങള്‍ 35-ാം വകുപ്പ് ഉള്‍ക്കൊള്ളുന്നില്ല; ഇതാണെന്റെ അഭിപ്രായം. ഈ വകുപ്പിന് രൂപം കൊടുത്തവര്‍ ഏതെങ്കിലും കാരണത്താല്‍ സിവില്‍ നിയമമെന്ന പ്രയോഗത്തില്‍ പൗരന്റെ വ്യക്തിനിയമവും ഉള്‍ക്കൊള്ളുന്നുവെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ചില മതസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തിനിയമങ്ങള്‍ എത്രമാത്രം വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണെന്ന സുപ്രധാനസത്യത്തെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദായം, അനന്തരാവകാശം, വിവാഹം, വിവാഹ മോചനം എന്നിവയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായും അവരുടെ മതത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്.
”കഴിഞ്ഞ 1350 വര്‍ഷങ്ങളായി മുസ്‌ലിംകള്‍ ഈ നിയമങ്ങള്‍ പിന്തുടര്‍ന്നുവരുന്നവരാണ്. മിക്ക രാജ്യങ്ങളിലും അധികാരികള്‍ ഇതംഗീകരിച്ചിട്ടുമുണ്ട്. വളരെ ലാഘവബുദ്ധിയോടെ കാണേണ്ടുന്ന പ്രശ്‌നമല്ലിത്. മറ്റു ചില സമുദായങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് സത്യമാണെന്നെനിക്കറിയാം. അവരുടെയും വ്യക്തിനിയമങ്ങള്‍ പൂര്‍ണമായും മത തത്വങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് അവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഇഷ്ടംപോലെ ഉപയോഗിക്കാമെന്നുണ്ടെങ്കില്‍ തന്നെയും അത് മത സിദ്ധാന്തങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ബന്ധമുള്ള സമൂഹങ്ങളുടെമേലും കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല; അത് സാധ്യവുമല്ല.
മതേതര രാജ്യമെന്ന ആശയത്തെക്കുറിച്ച് ചിലര്‍ക്ക് വിചിത്രമായ ആശയങ്ങളുണ്ടെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ പൗരന്മാര്‍ക്ക് നിത്യജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഭാഷയിലും സംസ്‌കാരത്തിലും വ്യക്തിനിയമത്തിലുമൊക്കെ ഐകരൂപ്യം വേണമെന്ന് ഇവര്‍ വിചാരിക്കുന്നപോലെ തോന്നുന്നു. എന്നാല്‍ ഈ മതേതര രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയല്ല. വ്യത്യസ്ത സംസ്‌കാരങ്ങളുള്ള ഇതുപോലുള്ള ഒരു രാജ്യത്ത് ഓരോരുത്തരുടേയും മതം, ജീവിതം, വ്യക്തിനിയമങ്ങള്‍ എന്നിവ അനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ട്”.
(അവസാനിക്കുന്നില്ല)
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
പാലക്കാട്ടെ വെടന്റെ പരിപാടിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷടം; പരാതി നല്‍കി നഗരസഭ
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
News3 days ago
ഇസ്രാഈലിന്റെ സഹായ ഉപരോധത്തില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് യുഎന്‍
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി