Connect with us

Culture

കെ.ടി.അദീബിനെ നിയമിക്കാന്‍ സുപ്രീംകോടതി വിധിയും ലംഘിച്ചു

Published

on

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ച്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഹാജരാക്കിയ രേഖകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനമായതിനാല്‍ അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ തെറ്റില്ലെന്നും അതിന് മന്ത്രിക്ക് വിവേചനാധികാരമുണ്ടെന്നുമുള്ള മന്ത്രി ജലീലിന്റെ വാദവും ഇതോടെ പൊളിഞ്ഞു.
2003ല്‍ ഫെഡറല്‍ ബാങ്കും സാഗര്‍ തോമസും തമ്മിലുള്ള കേസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്നും ചട്ടം 19 ന്റെ പരിധിയില്‍ ഇവ വരില്ലെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തികച്ചും സ്വകാര്യവ്യക്തികള്‍ക്ക് മാത്രം ഓഹരിപങ്കാളിത്തമുള്ള ഒരു സ്ഥാപനത്തിന് സ്റ്റാറ്റിയൂട്ടറി പദവി ലഭിക്കില്ല. ഈ സാഹചര്യത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം നല്‍കിയതു നിയമാനുസൃതമല്ലെന്നും സുപ്രിം കോടതി വിധി മറികടന്നാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇത് സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണെന്ന് തെളിയിക്കാന്‍ മന്ത്രിക്ക് ഇതേവരെ കഴിഞ്ഞിട്ടുമില്ല.
നിയമംലംഘിച്ച് അദീപിന് നിയമനം നല്‍കിയതിനുള്ള മറ്റു തെളിവുകളും ഫിറോസ് ഹാജരാക്കി. ബാങ്കില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കുന്നതിന് മുമ്പാണ് കെ.ടി.അദീബിന് കോര്‍പറേഷന്‍ നിയമന ശുപാര്‍ശ നല്‍കിയത്.പിന്നീട് അലവന്‍സ് ചോദിക്കാതിരിക്കാനെന്ന പേരില്‍ അദീബില്‍ നിന്നും അപേക്ഷയും വാങ്ങിയിരുന്നു. മന്ത്രിക്ക് ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും 600 കോടിയോളം ആസ്തിയുള്ള സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി ഇത്തരത്തില്‍ വിശ്വാസമില്ലാത്തെ ആളുകളെയാണോ നിയമിക്കുന്നതെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അദീപ് കോര്‍പറേഷനില്‍ നിന്നും ഒരു രൂപ പോലും നേടിയിട്ടില്ലെന്ന വാദവും കളവാണ്. നിയമനം ലഭിച്ച് ഇതിനകം തന്നെ 56,000 രൂപ അദ്ദേഹം കൈപ്പറ്റി. നിയമനത്തിനുള്ള യോഗ്യതയില്‍ കോര്‍പറേഷന്‍ ബി.ടെക്കിന് ഒപ്പം പി. ജി. ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയതിലും അപാകതയുണ്ട്. സര്‍ക്കാര്‍ ഇത് ഭേദഗതി ചെയ്ത് ഇറക്കിയ ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ കോര്‍പറേഷന്‍ വിജ്ഞാപനം ക്ഷണിച്ചു. മന്ത്രി ഇവിടെയും നേരിട്ട് ഇടപെട്ടു എന്നതിന് ഇത് തെളിവാണ്.
മാത്രമല്ല അദീപ് ഹാജരാക്കിയ പി. ജി. ഡി.ബി.എ യോഗ്യതക്ക് കേരളത്തിലൊരിടത്തും അംഗീകാരമില്ല. മതിയായ യോഗ്യതയും തുല്യതാ സര്‍ട്ടിഫിക്കറ്റും ഇല്ല എന്ന പേരിലാണ് തസ്തികയിലേക്ക് അപേക്ഷിച്ച മറ്റുള്ളവരെ ഒഴിവാക്കിയത്. ഫലത്തില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത അദീപിനെ യോഗ്യതയില്ലാതെയാണ് നിയമിച്ചത്. യോഗ്യതയില്ല എന്ന് മന്ത്രി പറഞ്ഞ പി.മോഹനന്‍ എന്ന അപേക്ഷകന് വേണ്ട യോഗ്യതയുണ്ടെന്ന് നിയമസഭയില്‍ മുമ്പ് ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി പറഞ്ഞതാണ് ശരിയെങ്കില്‍ അന്ന് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അപേക്ഷകരില്‍ മറ്റുള്ളവര്‍ അദീപിന്റെ നിയമനത്തില്‍ പരാതി നല്‍കാതിരിക്കാന്‍ ഇതേ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലും മറ്റും സമാശ്വാസനിയമനം നല്‍കിയതായും ഫിറോസ് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending