Connect with us

More

ഗാബയില്‍ ചരിത്രം കുറിച്ച് കോലി; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം

Published

on

അഡ്ലെയ്ഡ്: ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം തന്നെ സ്വന്തമാക്കുന്ന നായകനെന്ന ഖ്യാതി സ്വന്തമാക്കി വിരാത് കോലി. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രമെഴുതിയത്. 322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്‍ വിജയക്കൊടി പാറിക്കുന്നത്. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ വിജയം നേടിയത്. അന്ന് പെര്‍ത്തില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. എന്നാല്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രക്കയിലും ഓസ്ട്രേലിയയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോഡും സ്വന്തമാക്കി കോലിയും സംഘവും. ഒപ്പം ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോലി സ്വന്തം പേരില്‍ ചേര്‍ത്തു. ആദ്യ ഇന്നിങ്സില്‍ 123 റണ്‍സും രണ്ടാമിന്നിങ്സില്‍ 71 റണ്‍സും നേടിയ പൂജാരയാണ് കളിയിലെ താരം

സ്‌കോര്‍: ഇന്ത്യ-250 & 307, ഓസ്‌ട്രേലിയ-235, 291

അവസാന ദിവസത്തില്‍ 219 റണ്‍സ് നേടുന്നതിന് മുമ്പ് ഓസ്‌ട്രേലിയുടെ ആറ് വിക്കറ്റുകള്‍ പിഴുതെടുക്കാം എന്ന ആവേശത്തിലാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി തപ്പിതടയുന്ന ബാറ്റിംഗിലൂടെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഷോണ്‍ മാര്‍ഷ് എന്ന മധ്യനിരക്കാരന്‍ മികച്ച ഷോട്ടുകളുമായി ക്രീസിലുള്ളത് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.

എന്നാല്‍ അവസാന ദിനത്തിലെ ആദ്യ മണിക്കൂര്‍ അതിനിര്‍ണായകമാവുകയായിരുന്നു. ഒപ്പം ഓസ്‌ട്രേലിയക്ക് കടുപ്പവും. നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓസീസ് പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ മടക്കി അവസാന ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ ആധിപത്യം നേടി. 14 റണ്‍സെടുത്ത ഹെഡിനെ ഇഷാന്താണ് പറഞ്ഞയച്ചത്. പിന്നീട് ആറാം വിക്കറ്റില്‍ മാര്‍ഷ് ടിം പെയ്നുമായി ചേര്‍ന്ന് ഓസീസ് ഇന്നിങ്സ് കര കയറ്റാന്‍ നോക്കി. ഇരുവരും 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 60 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.
73 പന്തില്‍ 41 റണ്‍സടിച്ച് സ്‌കോറിങ് വേഗത കൂട്ടിയ പെയ്നിനെ ബുംറ തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 187 എന്ന നിലയിലായി ഓസീസ്. പിന്നീട് എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും വാലറ്റത്ത് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. 41 റണ്‍സുമായി ഈ കൂട്ടുകെട്ട് മുന്നേറവേ സ്റ്റാര്‍ക്കിനെ (28) പുറത്താക്കി ഷമി ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 44 പന്തില്‍ 28 റണ്‍സ് നേടിയ കുമ്മിന്‍സ് ബുംറയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ അവസാന വിക്കറ്റില്‍ ഹെയ്സെല്‍വുഡും ലിയോണും വീണ്ടും കാര്യങ്ങള്‍ ഓസ്ട്രേലിയക്ക് അനുകൂലമാക്കി. ഒടുവില്‍ ഹെയ്സെല്‍വുഡിനെ രാഹുലിന്റെ കൈയിലെത്തിച്ച് അശ്വിന്‍ ആ ചെറുത്തു നില്‍പ്പും അവസാനിപ്പിച്ചു. 38 റണ്‍സുമായി ലിയോണ്‍ പുറത്താകാതെ നിന്നു.

ആരോണ്‍ ഫിഞ്ച് (11), മാര്‍ക്ക്‌സ ഹാരിസ് (26), ഉസ്മാന്‍ ഖ്വാജ (8), ഹാന്‍ഡ്‌സ്‌കോമ്പ് (14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്. മുഹമ്മദ് ഷമിയും ബുംറയും അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ഒരു വിക്കറ്റെടുത്തു

ആദ്യ ഇന്നിംഗിസിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും പക്വതയുടെ ഇന്നിംഗ്‌സുമായി 71 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാര, 70 റണ്‍സുമായി സുന്ദര ഷോട്ടുകള്‍ പായിച്ച വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 307 റണ്‍സാണ് വേഗതയില്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സിലെ ചെറിയ ലീഡുമായപ്പോള്‍ ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാനുള്ള 323 റണ്‍സ് എന്ന ലക്ഷ്യം സമ്മാനിക്കാന്‍ ഇന്ത്യക്കായി.
വെല്ലുവിളി ഉയര്‍ത്തുന്ന ട്രാക്കില്‍ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച് കൊണ്ട് അശ്വിനും ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയതോടെയാണ് ഇന്നത്തെ ദിവസം നിര്‍ണായകമായത്. നാല് വിക്കറ്റിന് 104 റണ്‍സാണ് ഓസീസ് രണ്ടാം ഇന്നിംഗ്‌സ് സമ്പാദ്യം. അരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്മാന്‍ ഖ്വാജ, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവരാണ് പുറത്തായത്. സ്‌ക്കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ഫിഞ്ച് അശ്വിന് മുന്നില്‍ ഇരയായത്. വെട്ടിത്തിരിഞ്ഞ് ഓഫ് സ്റ്റംമ്പിലേക്ക് വന്ന പന്തിന് മുന്നില്‍ ഫിഞ്ച് പകച്ചു പോയപ്പോള്‍ പന്ത് വാനിലുയര്‍ന്നു. റിഷാഭ് പന്തിന് എളുപ്പമുള്ള ക്യാച്ച്. പിറകെ ഷമിയുടെ അതിസുന്ദരമായ ഓഫ് കട്ടറില്‍ ഹാരിസും മടങ്ങി- ആ ക്യാച്ചും പന്തിന് തന്നെ. രണ്ട് വിക്കറ്റിന് 44 റണ്‍സ് എന്ന നിലയില്‍ ഓസീസ് തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് ശക്തി പ്രാപിച്ചു. മൂന്നാം നമ്പറില്‍ വന്ന ഖ്വാജയിലായിരുന്നു ഓസീസ് ക്യാമ്പിന്റെ വലിയ പ്രതീക്ഷ. പക്ഷേ സീനിയര്‍ ബാറ്റ്‌സ്മാന്‍ വ്യക്തിഗത സ്‌ക്കോര്‍ എട്ടില്‍ നില്‍ക്കുമ്പോള്‍ അശ്വിനെ ഗ്യാലറിയിലെത്തിക്കാന്‍ ശ്രമിച്ചു. രോഹിത് ശര്‍മക്ക് അത് എളുപ്പമുള്ള ക്യാച്ചായി. രണ്ടാം വരവില്‍ ഷമി ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കിയതോടെ സമ്മര്‍ദ്ദം ആതിഥേയ ക്യാമ്പില്‍ ഇരട്ടിയായി. പക്ഷേ വിമര്‍ശകര്‍ക്ക് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാതെ നിന്നിരുന്ന മാര്‍ഷ് പതറാതെ കളിക്കാന്‍ തുടങ്ങി. 92 പന്തില്‍ 31 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് നടത്തിയ ട്രാവിസ് ഹെഡാണ് കൂട്ടിന്. ഇഷാന്ത് ശര്‍മ എട്ട് ഓവര്‍ ബൗള്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് കാര്യമായ പിന്തുണ പിച്ചില്‍ നിന്ന് കിട്ടിയിട്ടില്ല. ജസ്പ്രീത് ബുംറ പതിനൊന്ന് ഓവര്‍ പന്തെറിഞ്ഞു. പക്ഷേ അശ്വിനാണ് അപകടകാരിയായി പന്തെറിയുന്നത്. ഇന്നത്തെ ഇന്ത്യന്‍ പ്രതീക്ഷയും ഈ തമിഴ്‌നാട്ടുകാരന്‍ തന്നെ. ഷമിയാവട്ടെ റിവേഴ്‌സ് സ്വിംഗിനെ പ്രയോജനപ്പെടുത്തുന്നു. രണ്ടാമതൊരു സ്പിന്നര്‍ ഇല്ലാതിരുന്നതാണ് ഇന്ത്യക്ക് ക്ഷീണമാവുന്നത്.
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ മിന്നിയത് മുന്‍നിരക്കാരാണ്. പുജാര ഗംഭീരമായിരുന്നു. 204 പന്തില്‍ 71 റണ്‍സ്. രഹാനെയാവട്ടെ ഏഴ് ബൗണ്ടറികള്‍ വിതറിയ പോരാട്ടത്തില്‍ 147 പന്തിനെ നേരിട്ട് 70 റണ്‍സ് സ്വായത്തമാക്കി. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി 44 റണ്‍സ് നേടിയപ്പോള്‍ വിരാത് കോലിക്ക് ആദ്യ ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും വലിയ സ്‌ക്കോര്‍ സമ്പാദിക്കാനായില്ല. 34 റണ്‍സാണ് അദ്ദേഹം നേടിയത്. ടി-20 ശൈലിയില്‍ ബാറ്റ് വീശിയ റിഷാഭ് പന്ത് നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 16 പന്തില്‍ 28 റണ്‍സ് നേടി. വാലറ്റത്തില്‍ പക്ഷേ ആരും പിടിച്ചുനിന്നില്ല. ഇഷാന്തും ഷമിയും പൂജ്യരായി. ലിയോണാണ് ഓസീ ഇന്നിംഗ്‌സില്‍ മികവ് കാട്ടിയ ബൗളര്‍. 42 ഓവറില്‍ 122 റണ്‍സിന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending