Connect with us

Video Stories

‘ശശി സുരക്ഷാ’ റിപ്പോര്‍ട്ട് ചില്ലിട്ടുവെക്കട്ടെ !

Published

on

ഭൂമി ലോകത്ത് ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ വേറെയുണ്ടോ എന്നു തോന്നിപ്പിക്കുന്നതാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പെരുമാറ്റ-മാര്‍ഗ നിര്‍ദേശങ്ങളില്‍ മിക്കവയും. കമ്യൂണിസ്റ്റ് വ്യക്തിത്വത്തിന് നിരക്കാത്ത പെരുമാറ്റങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരുനിലക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. ഇടക്കിടെ പ്ലീനം സമ്മേളനങ്ങളിലും മറ്റുമായി ഇതിന് അടിവരയിടുന്ന നിരവധി നിര്‍ദേശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കായി ചമയ്ക്കാറുമുണ്ട്. എന്നാല്‍ ഇവയൊക്കെ വെറും പൊള്ളത്തരങ്ങള്‍ മാത്രമായാണ് പ്രായോഗികതലത്തില്‍ പരിണമിക്കുന്നതെന്നതിന് എണ്ണിയാലൊടുങ്ങാത്ത ദൃഷ്ടാന്തങ്ങളാണ് ആ കക്ഷിയുടെ ഇത:പര്യന്തമുള്ള നടപടികളിലൂടെ പൊതുജനത്തിന് അനുഭവവേദ്യമായിട്ടുള്ളത്. സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയേറ്റംഗവും ഷൊര്‍ണൂര്‍ നിയമസഭാസാമാജികനുമായ പി.കെ ശശി ആറു മാസം മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗമായ വനിതക്കെതിരായി ഏരിയാകമ്മിറ്റി ഓഫീസില്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ പരാതിയില്‍ പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര സമിതിയംഗങ്ങള്‍ സമര്‍പ്പിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് ഈ വസ്തുത ഒരിക്കല്‍കൂടി ബോധ്യമാകും.
സംസ്ഥാനത്തെ നിയമമന്ത്രികൂടിയായ എ.കെ ബാലനും പി.കെ ശ്രീമതി എം.പിയും കഴിഞ്ഞ ഓഗസ്റ്റ് 30ന് ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതിനകം മാധ്യമങ്ങളില്‍ പൂര്‍ണമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിയായ യുവതിയോട് പദവിക്ക് നിരക്കാത്ത രീതിയില്‍ ശശി ഫോണിലൂടെ സംസാരിച്ചുവെന്ന കുറ്റമാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത്. നവംബര്‍ 26ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ആറു മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് ശശിയെ സസ്‌പെന്‍ഡുചെയ്ത നടപടി ഡിസംബര്‍ 16ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ശരിവെച്ചിരിക്കുകയാണ്. എന്നാല്‍ പരാതിക്കാരി ഈ നടപടിയില്‍ തൃപ്തയല്ലെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയെ വിശ്വസിച്ച് അതിന്റെ കേന്ദ്ര നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയ യുവതിയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലുള്ളൊരു പ്രസ്ഥാനം സ്വീകരിക്കേണ്ട സമീപനമാണോ ഇതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നടപടിയും പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
നേരിട്ട് സ്പര്‍ശിക്കാതെതന്നെ ലൈംഗികച്ചുവയോടെ ആംഗ്യം കാണിക്കുന്നതുപോലും ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുമെന്ന് നിര്‍ഭയ സംഭവത്തിനുശേഷം 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമത്തിലും തൊഴിലിടങ്ങളിലെ പീഡന നിരോധന നിയമത്തിലും വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ആ നിയമങ്ങള്‍ക്ക് പിന്തുണ നല്‍കിയവരില്‍ സി.പി.എമ്മും ഉള്‍പെടുന്നു. എന്നിട്ടും സ്വന്തം പാര്‍ട്ടിയിലെ ഒരു വനിതക്ക്, അതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗത്തിന് അര്‍ഹതപ്പെട്ട നീതി നല്‍കുന്നതിനോ പീഡകന് മതിയായ ശിക്ഷ നല്‍കാനോ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.പകരം കമ്യൂണിസ്റ്റ് ആരോഗ്യമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് ശശി വാദിക്കുന്നത്.
പരാതിക്കാരി പൊതുസമൂഹത്തിന്റെ മുന്നിലേക്കോ നീതിന്യായ സംവിധാനത്തിനോ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിന് കാരണം പാര്‍ട്ടി ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കേരളത്തില്‍ തന്റെ വാദഗതികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടില്ലെന്ന് കരുതിയതിനാലാകാം. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലൊന്നിലും പരാതി നല്‍കാതെ പൊളിറ്റ് ബ്യൂറോയിലെ വനിതാഅംഗങ്ങള്‍ക്ക് പരാതി അയച്ചതുതന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷേ അവിടെ നിന്നുപോലും നീതി കിട്ടിയില്ല എന്നാണ് വൃന്ദകാരാട്ടും സുഭാഷിണി അലിയും ഉള്‍പ്പെടുന്ന കേന്ദ്ര സമിതിയുടെ അംഗീകാരം ബാലന്റെയും ശ്രീമതിയുടെയും സ്ത്രീവിരുദ്ധ റിപ്പോര്‍ട്ടിന് ലഭിച്ചുവെന്നത് തെളിയിക്കുന്നത്. നമ്മുടെയൊക്കെ സഹജീവിയായ വനിതയെ സംബന്ധിച്ച് തികച്ചും സങ്കടകരമാണത്.
റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഈ ആധുനിക യുഗത്തിലും എത്ര സ്ത്രീ വിരുദ്ധമാണ് സി.പി.എം എന്നതിന്റെ ഒന്നാന്തരം തെളിവുകളാണ് ‘പൊതുവെ ഈ പെണ്‍കുട്ടി പുരുഷന്മാരായ സഖാക്കളോടും മറ്റു ചില പുരുഷ സുഹൃത്തുക്കളോടും വളരെ സോഷ്യലായി പെരുമാറുന്ന സ്വഭാവക്കാരിയാണ് ..’ ‘തന്റെ ശ്രദ്ധയില്‍പെടുന്ന വിഷയങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയായിട്ടും എന്തുകൊണ്ട് സംഭവം നടന്നിട്ട് എട്ടു മാസം കാത്തിരുന്നു?’ റിപ്പോര്‍ട്ടിലെ മറ്റൊരിടത്ത് ശശി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന പാര്‍ട്ടി ഓഫീസ് മുറിയുടെ പരിസരത്ത് നിറയെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതും യുവതിയെയല്ല, ശശിയെ രക്ഷിക്കാനാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാകും. ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നോട് പ്രത്യേകമായ ഇഷ്ടമുണ്ടെന്ന് പറഞ്ഞതിനെ ലൈംഗികമായി എടുക്കേണ്ടെന്ന വാദവും കമ്മീഷന്‍ പൊതുവില്‍ മുഖവിലക്കെടുത്തിരിക്കുന്നു. വാസ്തവത്തില്‍ സ്ത്രീ സുരക്ഷയല്ല പകരം ശശി സുരക്ഷയാണ് ബാലന്‍-ശ്രീമതി റിപ്പോര്‍ട്ടിലുള്ളത്. ഇനി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വം കോഴിക്കോട്ട് കഴിഞ്ഞമാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, പ്രതി തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ്. ഇങ്ങനെയാണോ സ്വന്തം സഹപ്രവര്‍ത്തകയുടെ ജീവിതത്തിലെ പ്രതിസന്ധിയോട് പുരോഗമനമെന്നഭിമാനിക്കുന്ന ഒരു സംഘടന പ്രതികരിക്കേണ്ടത്.
നവോത്ഥാനം ഉറപ്പിക്കാനായി സ്ത്രീ മതില്‍ കെട്ടാന്‍ നടക്കുന്ന സി.പി.എമ്മിന്റെയും അതിന്റെ സര്‍ക്കാരിന്റെയും സ്ത്രീകളോടുള്ള നിലപാടുകള്‍ ഇത്രയേ ഉള്ളൂ എന്ന് സമ്മതിക്കേണ്ടിവരും. ജനുവരി ഒന്നിന് നടത്തുന്ന പ്രത്യേക സമുദായ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാമതിലില്‍ അണിചേരാന്‍ പോകുന്ന മലയാളികളായ സ്വാഭിമാനമുള്ള വനിതകളോരോരുത്തരും സ്വയം തിരിച്ചറിയുകയും ഈ കാപട്യം പുറത്തുകൊണ്ടുവരികയും വേണം. എഴുത്തുകാരി സാറാജോസഫും നടി മഞ്ജുവാര്യരുമൊക്കെ മതിലില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത് ഈ തിരിച്ചറിവ് കൊണ്ടാണ്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അതിന് തയ്യാറാകാതിരിക്കുകയും പുറമെ ആദര്‍ശം പുലമ്പുകയും ചെയ്യുന്ന സി.പി.എം എന്ന കക്ഷിക്ക് എന്തുകൊണ്ടും ചേരുന്നതാണ് പാലക്കാട്ടെയും വടക്കാഞ്ചേരിയിലെയും ഇരിഞ്ഞാലക്കുടയിലെയും കൊച്ചിയിലെയും കണ്ണൂരിലെയുമൊക്കെ നേതാക്കളുടെയും അണികളുടെയും പരസ്യമായ വിഷയാഭാസത്തരങ്ങള്‍. പാര്‍ട്ടി ഭരണഘടനയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗം മാറ്റിയെഴുതി പകരം ബാലന്‍-ശ്രീമതി കമ്മീഷന്‍ റിപ്പോര്‍ട്ട് ചേര്‍ത്തി പാര്‍ട്ടി ഓഫീസുകളില്‍ ചില്ലിട്ടുവെക്കുകയാണ് ഇനിയവര്‍ ചെയ്യേണ്ടത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending