Video Stories
അവഗണിക്കപ്പെടുന്നവരുടെ അക്ഷരമായി വീണ്ടും ചന്ദ്രിക
2017 ഒക്ടോബര്‍ 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കം. കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്‍ രൂപീകരിക്കാനായിരുന്നു തീരുമാനം. പ്രാഥമിക രൂപം നല്കിയ പി.എസ്.സി, 2017 നവംബര്‍ മൂന്നിന് സര്‍ക്കാരിനോട് വ്യക്തത തേടി കത്ത് നല്കി. ആദ്യ സ്ട്രീമില്‍ മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്‍കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ തൂരുമാനിച്ചത്.
2017 നവംബര്‍ പകുതിയില്‍ എം.എല്‍.എ ഹോസ്റ്റലില്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് കെ.എ.എസില്‍ സംവരണം അട്ടിമറിക്കപ്പെടുകയാണെന്നും നിലവില്‍ സര്‍ക്കാര്‍ രൂപം നല്കുന്ന രീതിയില്‍ ഈ കേഡര്‍ നിലവില്‍ വന്നാല്‍ മുസ്ലിം, ദലിത്, പിന്നാക്കങ്ങള്‍ക്ക് വലിയതോതിലുള്ള നഷ്ടമുണ്ടാകുമെന്നും മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിനുള്ള ആശങ്ക ടി.വി ഇബ്രാഹിം തുറന്നുപറയുകയും ചെയ്തു.
തുടര്‍ന്ന് അടുത്ത ഏതാനും ദിവസങ്ങള്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ ശ്രമിച്ചു. ഭാവിയില്‍ കേരളത്തിലെ ഭരണനിര്‍വഹണത്തിന്റെ ചുക്കാന്‍ പിടിക്കേണ്ട കെ.എ.എസില്‍ നിന്ന് സംവരണ സമുദായങ്ങള്‍ നിഷ്കരുണം തഴയപ്പെടുമെന്ന് വ്യക്തമായി. 2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ ചന്ദ്രിക ഈ വിഷയം പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, എസ്.ഇ.യു, എന്‍.ജി.ഒ അസോസിയേഷന് നേതാക്കള്‍ ഉള്‍പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചന്ദ്രിക പ്രസിദ്ധീകരിച്ചു. തുടര്‍ച്ചയായി 60 ഓളം റിപ്പോര്‍ട്ടുകള്‍ ചന്ദ്രികയിലൂടെ പുറത്തുവന്നു. 2018 ജനുവരി 31ന് യൂത്ത്ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംവരണ അട്ടിമറിക്കെതിരെ ധര്‍ണ സംഘടിപ്പിച്ചു. ഇത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മുസ്ലിം ലീഗിന് പുറമെ ദലിത് സംഘടനകളുടെ പ്രമുഖ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ചു. ഫെബ്രുവരി ഒന്‍പതിന് സംസ്ഥാന വ്യാപകമായി നിശാസമരങ്ങളും സംഘടിപ്പിച്ചു.
ഇതിനിടെ കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്നു കാട്ടി 2018 മെയ് മാസത്തില്‍ നിയമവകുപ്പ് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ട് തള്ളിയ മുഖ്യമന്ത്രിയുടെ നടപടി ചന്ദ്രിക വളരെ പ്രാധാന്യത്തോടെ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്വീകരിച്ചതാകട്ടെ സംവരണം നല്‍കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടായിരുന്നു. ഇതോടെയാണ് മുസ്ലിം ലീഗ് സമരം ശക്തമാക്കിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മുസ്ലിം ലീഗ് നേതാക്കള്‍ നിവേദനം നല്കി.
പിന്നീട് മുസ്ലിം ലീഗ് കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല് മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരില്‍ കാണാനും തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മത നേതാക്കള്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരില്‍ കാണുകയും നിവേദനം നല്‍കുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ കെ.എ.എസില്‍ സംവരണം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ രംഗത്തുള്ളത് ലജ്ജാകരമാണ്. മറ്റൊരു മഹത്തായ സംവരണ വിജയചരിത്രം കൂടി എഴുതിച്ചേര്‍ത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കര്‍മ്മവഴികളില്‍ ഏറ്റവും കരുത്തോടെ മുസ്ലിം ലീഗും ചന്ദ്രികയും നിറഞ്ഞുനില്ക്കുന്ന കാലഘട്ടമാണിത്.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india17 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala16 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports14 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

