Connect with us

More

നിയമപഠനത്തിന് ക്ലാറ്റ്; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

Published

on

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന്(ക്ലാറ്റ്) മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. 21 ദേശീയ നിയമസര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദ, നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്.

ജനവരി 9-ന് വൈകീട്ടാണ് പുതിയ വെബ് സൈറ്റ് https://clatconsortiumofnlu.ac.in സക്രിയമായത്. ഈ വര്‍ഷം ബാംഗ്‌ളൂര്‍ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ ക്ലാറ്റിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥാപിക്കാന്‍ കോര്‍കമ്മിറ്റി തീരുമാനിച്ചിരുന്നു. ഒഡീഷ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയാണ് ഈ വര്‍ഷത്തെ ക്ലാറ്റ് സംഘാടക സ്ഥാപനം.

മേയ് 12-ന് നടത്തുന്ന പരീക്ഷയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂറാണ്. ബിരുദതല ക്ലാറ്റില്‍ ഇംഗ്ലീഷ് (കോംപ്രിഹന്‍ഷന്‍ ഉള്‍പ്പടെ), ജനറല്‍ നോളജ് ആന്‍ഡ് കറന്റ്് അഫയേഴ്‌സ്, എലമെന്ററി മാത്തമാറ്റിക്‌സ് (ന്യൂമറിക്കല്‍ എബിലിറ്റി), ലീഗല്‍ ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍നിന്ന് ഓബ്ജക്ടീവ് മാതൃകയിലുള്ള 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.

പി.ജി. ക്ലാറ്റിന് 100 മാര്‍ക്കിനുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും 50 മാര്‍ക്കിനുള്ള ഉപന്യാസരീതിയില്‍ ഉത്തരംനല്‍കേണ്ട രണ്ടുചോദ്യങ്ങളും ഉണ്ടാകും. കടുതല്‍ വിവരങ്ങള്‍ https://clatconsortiumofnlu.ac.inല്‍ ലഭ്യമാക്കും.

kerala

ലാവലിൻ കേസ്​ ഇന്നും പരിഗണിച്ചില്ല

എട്ടു വര്‍ഷത്തിനിടയില്‍ 40 തവണയാണ് ലാവലിന്‍ ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്

Published

on

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണു പരിഗണിക്കാത്തതെന്നാണ് കാരണം പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയിലുള്ളത്.

ബുധനാഴ്ചയും സമയക്കുറവു മൂലം മാറ്റിയിരുന്നു. എട്ടു വര്‍ഷത്തിനിടയില്‍ 40 തവണയാണ് ലാവലിന്‍ ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ ലിസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയും ഇക്കൂട്ടത്തിലുണ്ട്.

Continue Reading

india

‘കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു’: രാഹുല്‍ ഗാന്ധി

എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വല്‍ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. പ്രജ്വല്‍ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കള്‍ക്കും അറിയാം. എന്നിട്ടും അവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

kerala

മേയര്‍ – ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ‌ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കെതിരെയാണ് പരാതി. ഏപ്രിൽ 27നു കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27നു രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്ന് യദു പരാതിയിൽ പറയുന്നു.

Continue Reading

Trending